ചേകന്നൂർ മൗലവി വധം; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു
സ്വന്തം ലേഖകൻ
കൊച്ചി: ചേകന്നൂർ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതേസമയം, കോർപസ് ഡെലിക്റ്റി എന്ന സിദ്ധാന്ത പ്രകാരമാണ് വിധി. കോർപസ് ഡെലിക്റ്റി പ്രകാരം ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കിൽ മൃതദേഹം കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യമോ, മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ അന്വേഷണ സംഘം ഇക്കാര്യത്തിൽ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വർഷം പഴക്കമുണ്ട്. ആകെ ഒമ്പത് പേരുണ്ടായിരുന്ന പ്രതിപ്പട്ടികയിൽ എട്ട് പേരെ നേരത്തേ വിട്ടയച്ചിരുന്നു. 2010ലായിരുന്നു സി.ബി.ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.