സ്വന്തം ലേഖിക
തൃക്കാക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങളും തുകയും അടങ്ങിയ രജിസ്റ്ററുകള്‍ കാണാനില്ല.
കഴിഞ്ഞ ദിവസം ഫിനാന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
2018 ലെ പ്രളയകാലത്ത് ലഭിച്ച കോടിക്കണക്കിന് രൂപയുടെ വിവരങ്ങളാണ് എറണാകുളം കളക്ടറേറ്റില്‍ നിന്ന് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറേറ്റിലെ ദുരിതാശ്വാസ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദ് പ്രളയ ഫണ്ടില്‍ നിന്ന് 1,31,00,000 രൂപ തട്ടിയെടുത്തതായി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.
ഈ കേസിന്റെ വിചാരണ പെരുമ്ബാവൂര്‍ വിജിലന്‍സ് കോടതിയില്‍ നടക്കുന്നതിനിടെയാണ് കണക്കുകളടങ്ങിയ രേഖ കാണാതായ വിവരം പുറത്തായത്.