വിജയമുറപ്പിച്ച് വെളിയന്നൂരിലെ കൺവൻഷൻ: ആവേശമായി ജന്മനാടിന്റെ ആദരം സ്ഥാനാർത്ഥിയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജന്മനാടിന്റെ പ്രിയപുത്രൻ നാടിന്റെ നായകനാകുന്നത് കാത്ത് വെളിയന്നൂർ നിവാസികൾ. വിജയം തങ്ങൾക്കൊപ്പ്ം തന്നെയെന്നുറപ്പിച്ച് വെളിയന്നൂർ നിവാസികൾ ആവേശത്തോടെ അണിനിരന്നപ്പോൾ വെളിയന്നൂരിലെ യുഡിഎഫ് മണ്ഡലം കൺവൻഷൻ ജനസാഗരമായി മാറി. ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ സാധാരണക്കാർ വേദിയെ പ്രകമ്പനം കൊള്ളിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ നിന്നും പ്രകടനമായി പുറത്തിറങ്ങിയ സാധാരണക്കാർ വെളിയന്നൂർ ടൗണിൽ പൊതുസമ്മേളനം തീർത്തു.
വെളിയന്നൂരുകാരനായ തോമസ് ചാഴികാടനു വേണ്ടി യുഡിഎഫാണ് കഴിഞ്ഞ ദിവസം മണ്ഡലം കൺവൻഷൻ വിളിച്ചു ചേർത്തത്. സ്ഥാനാർത്ഥിയും പ്രദേശത്തെ പ്രമുഖ യുഡിഎഫ് നേതാക്കളും കൺവൻഷനിൽ പങ്കെടുക്കാൻ തയ്യാറായി എത്തിയിരുന്നു. തുടർന്ന് യുഡിഎഫ് നേതാക്കൾ വേദിയിൽ കയറി പ്രസംഗിക്കാൻ ആരംഭിച്ചപ്പോൾ തന്നെ ആർപ്പുവിളികളും, കയ്യടികളും വേദി കീഴടക്കിയിരുന്നു. ഉദ്ഘാടനം ആരംഭിച്ചപ്പോൾ തന്നെ ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ് പുറത്ത് ആളുകൾ നിരന്നിരുന്നു.
സമ്മേളനം കഴിഞ്ഞ ശേഷം സ്ഥാനാർത്ഥിയെ എടുത്തുയർത്തി പുറത്തിറങ്ങിയ പ്രവർത്തകർ വെളിയന്നൂർ ജംഗ്ഷനിൽ സ്ഥാനാർത്ഥിയ്‌ക്കൊപ്പം പൊതുസമ്മേളനം നടത്തി. തങ്ങളുടെ വോട്ട് തങ്ങളുടെ പ്രിയപ്പെട്ട തോമസ് ചാഴികാടന് തന്നെയാണെന്ന് പ്രഖ്യാപിച്ചാണ് നാട്ടുകാർ പിരിഞ്ഞത്.