ഗ്ലാമറസ് പ്രകടനവുമായി സ്വാസിക; സിദ്ധാര്‍ത്ഥ് ഭരതന്റെ ‘ചതുരം’ ട്രെയിലര്‍ പുറത്ത്; ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളില്‍; ട്രെയിലർ കാണാം….

ഗ്ലാമറസ് പ്രകടനവുമായി സ്വാസിക; സിദ്ധാര്‍ത്ഥ് ഭരതന്റെ ‘ചതുരം’ ട്രെയിലര്‍ പുറത്ത്; ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളില്‍; ട്രെയിലർ കാണാം….

സ്വന്തം ലേഖിക

കൊച്ചി: സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചതുരത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രണ്ടു മിനിട്ടും 22 സെക്കന്‍ഡും നീളമുള്ള ട്രെയിലര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിലർ കാണാം

സ്വാസികയുടെ ഗ്ലാമറസ് പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസറും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ശാന്തി ബാലകൃഷ്ണന്‍, ലിയോണ ലിഷായി, നിഷാന്ത് സാഗര്‍, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശാന്ത് പിള്ള ആണ് സിനിമയുടെ സംഗീതം. ഗ്രീന്‍വിച്ച്‌ എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിതാ അജിത്തും ജോര്‍ജ് സാന്തിയാഗോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനും വിനോയി തോമസും ചേര്‍ന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

പ്രദീഷ് എം വര്‍മ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചതുരത്തിന് മുൻപ് സൗബിന്‍ ഷാഹീറിനെ കേന്ദ്രകഥാപാത്രമാക്കി ജിന്ന് എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചതുരത്തിന് മുൻപ് ചിത്രീകരണം പൂര്‍ത്തിയായ ജിന്ന് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണത്തില്‍ ആശങ്ക എന്നിവയാണ് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.