ചത്ത നായയെ മറവു ചെയ്യാൻ പഞ്ചായത്ത് തയാറായില്ല: ഒടുവിൽ നാറ്റം വച്ചപ്പോൾ നായയുടെ ജഡം ഓട്ടോ ഡ്രെെവർമാർ മറവു ചെയ്തു: സമ്പൂർണ്ണമാലിന്യനിർമാർജനം നടത്തിയ കുമരകത്താണ് സംഭവം

Spread the love

കുമരകം : സമ്പൂർണ മാലിന്യമുക്ത നാട് എന്ന രീതിയിൽ ആഘോഷം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളു. പൊതു സ്ഥലത്ത് കിടക്കുന്ന നായയുടെ ജഡം നീക്കം ചെയ്യാൻ അറിയിച്ചിട്ട് പഞ്ചായത്തിന് സാധിക്കുന്നില്ല.

video
play-sharp-fill

കുമരകം -അട്ടിപ്പീടിക റോഡിൽ വാഹനമിടിച്ചു ചത്തു കിടന്ന നായയുടെ ജഡം മറവു ചെയ്യാൻ ഉത്തരവാദപ്പെട്ടവർ എത്തിയില്ല. അഴുകിത്തുടങ്ങിയപ്പോൾ മാർക്കറ്റിലെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് മറവു ചെയ്തു.

കമരകം പോലീസ് സ്റ്റേഷന് സമീപം വാഹനം ഇടിച്ച് നായ ചത്തത് ഇന്നലെ രാത്രിയാണ്. ഇന്ന് രാവിലെ തന്നെ പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിച്ചു. ആളെ വിടാം എന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറഞ്ഞെങ്കിലും ഉച്ചവരെ ആരും എത്താത്തതിനാൽ ഓട്ടോ തൊഴിലാളികൾ മറവു ചെയ്യുകയായിരുന്നു.

ഇതാണ് ഒരു പഞ്ചായത്തിലെ സ്ഥിതി. ഇതാണോ മാലിന്യമുക്ത നാട് എന്നു ചോദിക്കുകയാണ് നാട്ടുകാർ.