സീരിയൽ കില്ലർ എന്ന ലേബൽ തെറ്റിദ്ധാരണജനകമായി നൽകപ്പെട്ടതാണോ എന്ന ചോദ്യത്തിന് അതെ എന്ന് ശോഭരാജിന്റെ മറുപടി എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നും ചാൾസ് ശോഭരാജ്“

Spread the love

സ്വന്തം ലേഖക

നേപ്പാൾ :നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിമാനത്തിലിരിക്കെ ചാൾസ് ശോഭരാജ് പറഞ്ഞു എന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഏകദേശം 20 വർഷങ്ങൾ തടവിൽ കഴിഞ്ഞതിനു ശേഷമാണ് സീരിയൽ കില്ലറായ ചാൾസ് ശോഭരാജിനെ നേപ്പാൾ കോടതി മോചിപ്പിച്ചത്.

“നന്നായി തോന്നുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കുറേ പേർക്കെതിരെ കേസ് കൊടുക്കണം. നേപ്പാൾ ഉൾപ്പെടെ.”- ചാൾസ് പറഞ്ഞു. സീരിയൽ കില്ലർ എന്ന ലേബൽ തെറ്റിദ്ധാരണജനകമായി നൽകപ്പെട്ടതാണോ എന്ന ചോദ്യത്തിന് അതെ എന്ന് ശോഭരാജ് മറുപടി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതക കുറ്റങ്ങളിൽ ഉൾപ്പെടെ 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും ഉൾപ്പെടെ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് കോടതി 2003ൽ ചാൾസ് ശോഭരാജിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചിരുന്നത്.

ഇതിൽ കൂടുതൽ കാലം ചാൾസ് ശോഭരാജിനെ തടവിൽ പാർപ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശത്തിന് ലംഘനമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. ചാൾസ് ശോഭരാജിന്റെ പേരിൽ തീർപ്പുകൽപ്പിക്കാൻ ഇനി കേസുകളൊന്നുമില്ലെങ്കിൽ ഇയാളെ ഉടൻ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു. ജയിൽ മോചിതനായി 15 ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി.