
ചപ്പാത്ത് -കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ ; ഗതാഗതം നിരോധിച്ചു
തൊടുപുഴ : ചപ്പാത്ത് -കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍കെട്ട് ഇടിഞ്ഞുപോയതിനാല്‍ റോഡ് അപകടാവസ്ഥയിലാണ്.
അതിനാല്‍ ചപ്പാത്ത് -കട്ടപ്പന റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഏലപ്പാറ, വാഗമണ്‍, പാല ,കോട്ടയം ഭാഗത്തേക്ക് യാത്ര ചെയുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു ഉപ്പുതറ,ചീന്തലാര്‍ വഴിയും, കുട്ടിക്കാനം , ഏലപ്പാറ ,ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ആലടിയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞു മേരികുളത്തേക്കും പോകേണ്ടതാണെന്നും അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0