ഓട്ടോറിക്ഷകളുടെ കൂട്ടിയിടി ; ചങ്ങരംകുളത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു

Spread the love

മലപ്പുറം : ചങ്ങരംകുളത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗണിൽ പോസ്റ്റോഫീസ് റോഡിൽ ബസ്റ്റോപ്പിന് സമീപത്ത് വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.

video
play-sharp-fill

ഓട്ടോ ഡ്രൈവർമാരായ വളയംകുളം സ്വദേശി നരിപ്പറമ്പിൽ സുബ്രമണ്യൻ (50)നന്നംമുക്ക് സ്വദേശി ചെക്കാലി മോഹനൻ(61)യാത്രക്കാരായ കാഞ്ഞിയൂർ സ്വദേശി റസിയ (49)സുബൈദ(55) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group