play-sharp-fill
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വീട്ടമ്മയേയും ഭർത്താവിനേയും വീടുകയറി ആക്രമിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വീട്ടമ്മയേയും ഭർത്താവിനേയും വീടുകയറി ആക്രമിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വൃദ്ധദമ്പതികലെ വീടു കയറി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.

ചങ്ങനാശ്ശേരി ഫാത്തിമപുരം ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ ലാലു സെബാസ്റ്റ്യൻ (60), ഇയാളുടെ സഹോദരൻ ബിജു സെബാസ്റ്റ്യൻ (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്ങളാഴ്ച വൈകിട്ട് 3:00 മണിയോടുകൂടി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയേയും ഭർത്താവിനെയും ചീത്ത വിളിക്കുകയും വീട്ടമ്മയെ ഉപദ്രവിക്കുകയും ആയിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ അനൂപ് ജി യുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.ഇരുവരെയും കോടതിയില്‍ ഹാജരാക്കി.