വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും കുട്ടികൾ ഉണ്ടായില്ല ; മനോവിഷമത്താൽ ചങ്ങനാശ്ശേരിയിൽ നാൽപ്പതുകാരൻ ആത്മഹത്യ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല. മനോവിഷമത്താൽ നാൽപ്പതുകാരൻ ആത്മഹത്യ ചെയ്തു. പൊങ്ങ പാടശേഖരം ഭാഗത്ത് പുലിയാത്തറ വീട്ടിൽ കുഞ്ഞുമോൻ മകൻ കിഷോർ കുമാർ (40) ആണ് ആത്മഹത്യ ചെയ്ത്. ചങ്ങനാശ്ശേരി വടക്കേക്കര റെയിൽവേ ക്രോസ്സിന് സമീപത്താണ് ഇയാളെ കഴിഞ്ഞ ദിവസം റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിൽ പാടശേഖരത്തിൽ വെള്ളം പമ്പു ചെയ്യുന്നതിനായി പോയ ആളാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ അദ്ദേഹം ചങ്ങനാശ്ശേരി പൊലീസിൽ വിവരമറയിക്കുകയായിരുന്നു. സംഭവത്തിൽ ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group