
ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡൽ കൊലപാതകം; യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു; മൃതദേഹം കണ്ടെടുത്തത് ബന്ധുവിൻ്റെ വീട്ടിൽ നിന്ന്
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡൽ കൊലപാതകം.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തതായി കണ്ടെത്തി. യുവാവിന്റെ ബന്ധുവായ ചങ്ങനാശേരി എസി കോളനിയില്‍ മുത്തുകുമാറിന്റെ പൂവത്തെ വാടക വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം തറക്കുള്ളില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിൽ ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിഴക്കേ തയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുമോന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ബിജെപി പ്രവര്‍ത്തകനാണ് ഇദ്ദേഹം.
ബിന്ദുമോനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കള്‍ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയില്‍ വച്ച് മൊബൈല്‍ പരിധിക്കു പുറത്തായി.
ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
ഇയാളുടെ വീട്ടില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായി കണ്ടെത്തിയതോടെ തറ തുറന്ന് പരിശോധന നടത്താൻ തീരുമാനിച്ചത്. തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയില്‍ നിന്നു
കണ്ടെത്തിയിരുന്നു.
ചങ്ങനാശേരി ഡിവൈഎസ്പി സി.ജി സനൽകുമാറിന്റെയും എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.