പോക്കറ്റില്‍ പണമില്ലേ…? ചങ്ങനാശേരി നഗരസഭ എൻജിനീയറിംഗ് വിഭാഗത്തില്‍ നിന്ന് ഫയലുകള്‍ നീങ്ങുമെന്ന് കരുതേണ്ട: എൻജിനീയറിംഗ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച്‌ ശക്തമായ ആരോപണം ഉയരുന്നു

പോക്കറ്റില്‍ പണമില്ലേ…? ചങ്ങനാശേരി നഗരസഭ എൻജിനീയറിംഗ് വിഭാഗത്തില്‍ നിന്ന് ഫയലുകള്‍ നീങ്ങുമെന്ന് കരുതേണ്ട: എൻജിനീയറിംഗ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച്‌ ശക്തമായ ആരോപണം ഉയരുന്നു

ചങ്ങനാശേരി: പോക്കറ്റില്‍ പണമില്ലാതെ ചങ്ങനാശേരി നഗരസഭ എൻജിനീയറിംഗ് വിഭാഗത്തില്‍ നിന്ന് ഫയലുകള്‍ നീങ്ങുമെന്ന് കരുതേണ്ട.

കാണേണ്ടവരെ കണ്ട് കൊടുക്കേണ്ടത് കൊടുക്കാതെ കാര്യം നടക്കില്ലെന്ന് സാരം. എൻജിനീയറിംഗ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച്‌ ഭരണപക്ഷ-പ്രതിപക്ഷ ഭേദമെന്യേ ആരോപണം ഉയരുകയാണ്.

കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ ഭരണസമിതിയംഗവും സി.പി.എം പ്രതിനിധിയുമായ ആറാം വാർഡ് കൗണ്‍സിലർ കെ.ആർ.പ്രകാശ് തന്നെ ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോമി ജോസഫും എൻ.ഡി.എ അംഗം പി.ആർ.വിഷ്ണു ദാസും ആരോപണം ഉന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണകക്ഷിയില്‍പ്പെട്ട അംഗം തന്നെ ആരോപണം ഉന്നയിച്ചതോടെ അത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണ്. ചില ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നത് പോലെയാണ് ഭരണം നടക്കുന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

എൻജിനീയറിംഗ് വിഭാഗത്തിനെതിരെയാണ് കൗണ്‍സില്‍ യോഗത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം ഉയർന്നത്. വകുപ്പില്‍ കഴിഞ്ഞയിടെ നടന്ന വിജിലൻസ് അന്വേഷണങ്ങളും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. നഗരപരിധിയില്‍ നിയന്ത്രങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതായി ആരോപണമുണ്ട്.