
കോട്ടയം : സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച നടന്ന ഹർത്താലിനോടനുബന്ധിച്ച് ചങ്ങനാശ്ശേരി ടൗണിലും റിലയൻസിന്റെ ളായിക്കാട് ഷോപ്പിലും ആക്രമണം നടത്തിയ പ്രതികളെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു . ചങ്ങനാശ്ശേരി ടൗണിൽ പ്രകടനം നടത്തുന്നതിനടെ പെരുന്ന ബസ്സ് സ്റ്റാന്റിൽ നിന്നിരുന്ന മറ്റൊരു പാർട്ടിയുടെ കൊടിമരം നശിപ്പിച്ചതിനാണ് തൃക്കൊടിത്താനം മൂശാരിപറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ്കർ അറസ്റ്റിലായത്.
ചങ്ങനാശ്ശേരിയിലെ പ്രകടനവും ജാഥയും കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ തിരികെ പോയവഴി ളായിക്കാട് ഭാഗത്ത് തുറന്ന് പ്രവർത്തിച്ചിരുന്ന റിലയൻസിന്റെ മാളിൽ കയറി അക്രമം നടത്തുകയും സാധന സാമഗ്രികൾ നശിപ്പിച്ച് ഷോപ്പ് അടപ്പിക്കുകയും മാനേജരെ ഉപദ്രിവക്കുകയും ചെയ്ത കേസിലാണ് മറ്റുപ്രതികളായ പായിപ്പാട് പള്ളിക്കച്ചിറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അൻസാരി, പായിപ്പാട് പള്ളിക്കച്ചിറ ഭാഗത്ത് റിയാസ് മൻസിൽ വീട്ടിൽ റിയാസ് , കുറ്റപ്പുഴ ബിലീവേഴ്സ് ആശുപത്രിക്കു സമീപം കൊച്ചിമണ്ണിതടത്തിൽ വീട്ടിൽ ഹസീഫ് ഹസ്സൻ,കുറ്റപ്പുഴ വാരിക്കാട് ഭാഗത്ത് കരിഞ്ഞാലിക്കുളം വീട്ടിൽ യാസിം നൗഷാദ്, തിരുവല്ല കുറ്റപ്പുഴ സമീർ, പായിപ്പാട് പാലക്കൊട്ടാൽ ഭാഗത്ത് പ്ലാമൂട്ടിൽ റിസാഫ് രാജ എന്നിവരെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് .