video
play-sharp-fill
ചങ്ങനാശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ മോഷണം: രണ്ടു കാണിക്കവഞ്ചി കവർന്നു; പതിനായിരത്തോളം രൂപയുണ്ടെന്ന് സംശയം

ചങ്ങനാശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ മോഷണം: രണ്ടു കാണിക്കവഞ്ചി കവർന്നു; പതിനായിരത്തോളം രൂപയുണ്ടെന്ന് സംശയം

അപ്‌സര കെ.സോമൻ

കോട്ടയം: ചങ്ങനാശേരി വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനുള്ളിലെ രണ്ടു കാണിക്കവഞ്ചികൾ മോഷ്ടാക്കൾ കവർന്നു. രണ്ടു കാണിക്കവഞ്ചികളിലുമായി പതിനായിരത്തോളം രൂപയുണ്ടെന്നു സംശയിക്കുന്നതായി ക്ഷേത്രം അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരനാണ് പൂട്ട് തകർന്നു കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന്, ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു, സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് കാണിക്ക വഞ്ചികൾ നഷ്ടമായത് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, പൊലീസ് ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം ഈ കാണിക്കവഞ്ചികളിൽ നിന്നും പതിനായിരത്തോളം രൂപ ലഭിച്ചിരുന്നു. ഇതാണ് കാണിക്കവഞ്ചിയിൽ പണമുണ്ട് എന്ന സംശയത്തിൽ അധികൃതരെ എത്തിച്ചിരിക്കുന്നത്. ഇത്തരത്തിൽ പണമുണ്ടാകാമെന്നും ക്ഷേത്രം ജീവനക്കാർ കണക്ക് കൂട്ടുന്നു.

സംഭവത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.