
ചങ്ങനാശേരിയിൽ നിന്നും രാമനാഥപുരത്തേക്ക് ബസ് സർവീസ്
സ്വന്തം ലേഖകൻ
ചങ്ങനാശേരി : ചങ്ങനാശേരിയിൽ നിന്നും രാത്രി 9.30ന് തൂത്തുക്കുടിക്ക് സർവീസ് നടത്തിയിരുന്ന എസ്ഇടിസി ബസ് ഇന്നു മുതൽ രാമനാഥപുരം വരെ നീട്ടി. കൊട്ടാരക്കര, പുനലൂർ, തെങ്കാശി, തൂത്തുക്കുടി, ഏർവാടി,കിഴക്കരൈ വരെയാണ് രാമനാഥപുരത്തെത്തുന്നത്. പുലർച്ചെ ആറിന് ഏർവാടിയിലും 6.30ന് രാമനാഥപുരത്തും എത്തും. വൈകുന്നേരം 4.30ന് രാമനാഥപുരത്തുനിന്നും പുറപ്പെടുന്ന ബസ് അഞ്ചിന് ഏർവാടി, എട്ടിന് തൂത്തുക്കുടി, പുലർച്ചെ നാലിന് ചങ്ങനാശേരിയിലെത്തും. ചങ്ങനാശേരിയിൽ നിന്നും ഏർവാടിക്ക് 415 രൂപയും രാമനാഥപുരത്തിന് 445രൂപയുമാണ് ബസ് ചാർജ്. ഈ സർവീസിലൂടെ ഏർവാടി ദർഗക്ക് നേരിട്ടും രാമനാഥപുരത്തുനിന്നും ഒരുമണിക്കൂർ യാത്രയിൽ രാമേശ്വരം ക്ഷേത്രം, എപിജെ അബ്ദുൾകലാം സ്മൃതി മണ്ഡപം എന്നിവിടങ്ങളിലുമെത്താം. സീറ്റുകൾ www.tntc.in വഴി ബുക്കുചെയ്യാവുന്നതാണ്. ഫോൺ.9447129090
Third Eye News Live
0