video
play-sharp-fill

ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്നു വീണ് വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്;പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ ഇയാളെ ട്രെയിന്‍ അല്പദൂരം വലിച്ചിഴച്ചു

ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്നു വീണ് വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്;പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ ഇയാളെ ട്രെയിന്‍ അല്പദൂരം വലിച്ചിഴച്ചു

Spread the love

ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്നു വീണ് വിദ്യാര്‍ഥിക്കു പരിക്കേറ്റു. തിരുവല്ല വള്ളംകുളം സ്വദേശി കാരുവള്ളിപ്പാറ ഷൈജു ഷിബു(18) വിനാണ് പരിക്കേറ്റത്.

ബംഗളൂരുവില്‍ അനസ്‌തേഷ്യാ ഡിപ്ലോമാ വിദ്യാര്‍ഥിയായ ഷൈജു അവിടെനിന്നും തിരുവല്ലയിലേക്കു പോകുമ്ബോഴാണ് അപകടം.

ട്രെയിന്‍ ചങ്ങനാശേരി സ്റ്റേഷനില്‍ നിര്‍ത്തുന്നതിനു തൊട്ടുമുമ്ബാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോറിനു സമീപംനിന്ന ഷൈജു ട്രെയിന്‍ നിര്‍ത്തുന്നതിനായി ബ്രേക്കിട്ടപ്പോള്‍ പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.

പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ ഇയാളെ ട്രെയിന്‍ അല്പദൂരം വലിച്ചിഴച്ചു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി, ഗുരുതരമായി പരിക്കേറ്റ ഇയാളെ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശുശ്രൂഷകള്‍ നടത്തിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.