
സ്വന്തം ലേഖിക
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട.
രണ്ടര കോടി രൂപയുടെ സ്വര്‍ണ്ണവുമായി രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സൈദ് അബു, താഹിര്‍ ഭരകതുള്ള എന്നിവരാണ് പിടിയിലായത്.
ബാഗുകളില്‍ 10 ക്യാപ്‍സൂളുകളായി 6454 ഗ്രാം സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നു. മുംബൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ പേരിലാണ് ഇവര്‍ എത്തിയത്.
മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഒരു ശ്രീലങ്കന്‍ വംശജനാണ് സ്വര്‍ണ്ണം കൈമാറിയത് എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.







