
ചങ്ങനാശ്ശേരിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ;സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കണ്ണവട്ടക്കു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
തെങ്ങണ ചെന്തലക്കുന്നേല്‍ ഭാഗത്ത് പ്രാക്കുഴി ബാബുക്കുട്ടിയുടെ മകന്‍ ലിബിന്‍ തോമസ് (21) ആണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ചങ്ങനാശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും തെങ്ങണ ഭാഗത്തുനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ ലിബിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി 50 മീറ്ററോളം നിരങ്ങി നീങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാര്‍ ലിബിനെ ചെത്തിപ്പുഴ സെന്‍റ് തോമസ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചങ്ങനാശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ലിബിന്‍ പാലായില്‍ പോളിടെക്നിക് വിദ്യാര്‍ഥിയാണ്. മാതാവ്: ലിന്‍സി (ചങ്ങനാശേരി എസ്ബിഐ വട്ടപ്പള്ളി ശാഖയിലെ ജീവനക്കാരിയാണ്). സഹോദരന്‍: ജിബിന്‍. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സംസ്‌കാരം പിന്നീട്.