ചാണ്ടി ഉമ്മന്‍ സഞ്ചരിച്ച കാറിന്റെ വീല്‍ നട്ട് അഴിഞ്ഞ സംഭവം; കുറ്റക്കാര്‍ കോണ്‍ഗ്രസുകാര്‍ തന്നെ; അത്തരം പണി ചെയ്യുന്നവര്‍ ഇടതുപക്ഷത്തില്ല; ‘കുറ്റിയൂരി പണിക്കന്മാര്‍’ മറുപക്ഷത്തുള്ളവരെന്ന് പരിഹസിച്ച് മന്ത്രി വി.എന്‍.വാസവന്‍

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: ചാണ്ടി ഉമ്മന്‍ സഞ്ചരിച്ച കാറിന്റെ വീല്‍ നട്ട് അഴിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് മന്ത്രി വി.എന്‍.വാസവന്‍. അത്തരം പണിചെയ്യുന്നവര്‍ ഇടതുപക്ഷത്തില്ല. മുന്‍പ് ഉമ്മൻ‌ചാണ്ടിയുടെ വീടിന് കല്ലെറിഞ്ഞ കേസില്‍ അന്വേഷണം ചെന്നെത്തിയത് കോൺഗ്രസുകാരിലാണ്. ‘കുറ്റിയൂരി പണിക്കന്മാര്‍’ മറുപക്ഷത്താണെന്നും വാസവൻ പരിഹസിച്ചു. കോൺഗ്രസ് പരാതി നൽകിയാൽ പൊലീസ് അന്വേഷിക്കുമെന്നും മന്ത്രി ഒരു ഓൺലൈൻ ന്യൂസിനോട് പ്രതികരിച്ചു.

കാറിന്റെ വീൽ ബോൾട്ട് നാലും ഒരുമിച്ച് ഇളകിപ്പോയതിൽ കോൺഗ്രസ് ദുരൂഹത ആരോപിക്കുമ്പോഴും വ്യത്യസ്ത നിലപാടിലാണ് ചാണ്ടി ഉമ്മന്‍. മനപൂര്‍വ്വം ആരെങ്കിലും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group