play-sharp-fill
ക്രിക്കറ്റും ഷട്ടിലും കളിച്ച്‌ യുവാക്കള്‍ക്ക് ആവേശമായി ചാണ്ടി ഉമ്മൻ എം.എൽ.എ; കൂരോപ്പട പഞ്ചായത്ത് കേരളോത്സവം ളാക്കാട്ടൂരില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം

ക്രിക്കറ്റും ഷട്ടിലും കളിച്ച്‌ യുവാക്കള്‍ക്ക് ആവേശമായി ചാണ്ടി ഉമ്മൻ എം.എൽ.എ; കൂരോപ്പട പഞ്ചായത്ത് കേരളോത്സവം ളാക്കാട്ടൂരില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം

 

സ്വന്തം ലേഖിക

കൂരോപ്പട: കേരളോത്സവം ഉദ്ഘാടനത്തിനെത്തി ക്രിക്കറ്റും ഷട്ടിലും കളിച്ച്‌ താരമായി ചാണ്ടി ഉമ്മൻ എംഎല്‍എ. കൂരോപ്പട പഞ്ചായത്ത് കേരളോത്സവം ളാക്കാട്ടൂരില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ചാണ്ടി ഉമ്മൻ പ്രസംഗത്തിനുശേഷം ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് ഷീലാ ചെറിയാൻ, പഞ്ചായത്തംഗം രാജമ്മ ആഡ്രൂസ് എന്നിവര്‍ എറിഞ്ഞ പന്തുകള്‍ ചാണ്ടി ഉമ്മൻ അടിച്ച്‌ പറത്തി. പ്രതിപക്ഷ നേതാവ് അനില്‍ കൂരോപ്പട വിക്കറ്റ് കീപ്പറായിരുന്നു. പിന്നീട് രാത്രിയില്‍ കൂരോപ്പടയിലെ ഷട്ടില്‍കോര്‍ട്ടിലെത്തി യുവാക്കള്‍ക്കൊപ്പം യുവ എംഎല്‍എ ഷട്ടിലും കളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാര്‍, ടി.എം. ജോര്‍ജ്, സന്ധ്യാ സുരേഷ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാര്‍, ദീപ്തി ദിലീപ്, സന്ധ്യാ ജി. നായര്‍, ബാബു വട്ടുകുന്നേല്‍, അമ്പിളി മാത്യു, ആശാ ബിനു, സോജി ജോസഫ്, ടി.ജി മോഹനൻ, രാജി നിതീഷ്മോൻ, സ്കൂള്‍ മാനേജര്‍ കെ.ബി. ദിവാകരൻ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.