ചാണ്ടി ഉമ്മൻ ഇനി പുതുപ്പള്ളി എംഎല്‍എ; നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തു;  നിയമസഭയിലേക്ക് യാത്ര ആരംഭിച്ചത് പുതുപ്പള്ളി ഹൗസില്‍ കാണാനെത്തിയവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ ശേഷം

ചാണ്ടി ഉമ്മൻ ഇനി പുതുപ്പള്ളി എംഎല്‍എ; നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തു; നിയമസഭയിലേക്ക് യാത്ര ആരംഭിച്ചത് പുതുപ്പള്ളി ഹൗസില്‍ കാണാനെത്തിയവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ ശേഷം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു.

ചോദ്യോത്തര വേളയ്ക്ക് പിന്നാലെയാണ് ഇന്നു രാവിലെ പത്തുമണിക്ക് നിയമസഭയിലെത്തിയ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സ്പീക്കറെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും അവരവരുടെ സീറ്റിനടുത്ത് ചെന്ന് ഹസ്തദാനം നല്‍കിയ ശേഷമാണ് ചാണ്ടി ഉമ്മൻ സ്വന്തം സീറ്റിലേക്ക് പോയത്.

പുതുപ്പള്ളി ഹൗസില്‍ തന്നെ കാണാനെത്തിയവരേയും അവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ ശേഷമാണ് ഇന്നു രാവിലെ ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് യാത്ര ആരംഭിച്ചത്. വീട്ടില്‍ നിന്നും നേരേ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര.

പഴവങ്ങാടി ക്ഷേത്രത്തില്‍ തൊഴുതിറങ്ങി പിന്നാലെ ആറ്റുകാല്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്കാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയില്‍ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്.