ചന്ദ്രയാൻ 3 : ദൗത്യവുമായി ഐ.എസ്.ആർ.ഒ , 2020 നവംബറിനുള്ളിൽ വിക്ഷേപണം നടത്താൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ
ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ചന്ദ്രയാൻ 2ന്റെ ആദ്യ ശ്രമം പരാജപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ 3 ദൗത്യവുമായി ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 3 അടുത്ത വർഷം നവംബറിനുള്ളിൽ വിക്ഷേപിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഈ ദൗത്യത്തിനായി ഒരു ഉന്നതതല സമിതിയും മൂന്ന് സബ് കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട്. ചാന്ദ്രയാൻ 2വിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ ചന്ദ്രയാൻ 3ൽ ലാൻഡറും റോവറും മാത്രമേ ഉണ്ടാകുവെന്നാണ് സൂചന. അതേസമയം റോവർ, ലാൻഡർ, ലാൻഡിംഗ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ ദൗത്യത്തിന്റെ ലാൻഡിംഗ് സൈറ്റ് സെലക്ഷൻ, അബ്‌സല്യൂട്ട് നാവഗേഷൻ, ലോക്കൽ നാവഗേഷൻ തുടങ്ങിയ വശങ്ങളെക്കുറിച്ചാണ് ഐഎസ്ആർഒ ചർച്ച ചെയ്തിട്ടുള്ളത്. ലാൻഡറിന്റെ കാലുഖൽ കൂടുതൽ ശക്തമാക്കുന്നതിനാണ് ഇത്തവണ കൂടുതൽ പരിഗണന നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുവഴി ഉയർന്ന വെലോസിറ്റിയിലും ലാൻഡിംഗ് സാധ്യമാകും.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 2 അവസാന ഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കവെ ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമാവുകയായിരുന്നു. ചന്ദ്രയാൻ 2വിന്റെ ലാൻഡറിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇസ്രോയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക വിശദകരണം വന്നിട്ടില്ല.