
സ്വന്തം ലേഖിക
ന്യൂഡൽഹി: 2022ലെ അവസാന ചന്ദ്രഗ്രഹണം കഴിഞ്ഞു.
ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്നലെ ചന്ദ്രഗ്രഹണം ദ്യശ്യമായി. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ നിന്നാണ് ചന്ദ്രഗ്രഹണം ആദ്യമായി കണ്ടു തുടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജ്യോതിഷികള്‍ പറയുന്നതനുസരിച്ച്, ചന്ദ്രഗ്രഹണം മേടം രാശിയിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഈ രാശിക്കാര്‍ വളരെ ജാഗ്രത പാലിക്കണം.
ശനിയുടെ പ്രിയപ്പെട്ട രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണം ശുഭകരമാണെന്നും പറയപ്പെടുന്നു. ശനിയുടെ പ്രിയപ്പെട്ട രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണത്തില്‍ നിന്നുണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
തുലാം രാശി : ശനി ദേവന്റെ ഏറ്റവും പ്രിയപ്പെട്ട രാശിയായി തുലാം കണക്കാക്കപ്പെടുന്നു. ഈ രാശിയില്‍ ശനി ദേവന്‍ ഉന്നതനാണ്. വര്‍ഷത്തിലെ അവസാനത്തെ ചന്ദ്രഗ്രഹണം തുലാം രാശിക്കാര്‍ക്ക് അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് തൊഴില്‍-ബിസിനസ്സുകളില്‍ വിജയം ലഭിക്കും. ജോലിയില്‍ പുരോഗതിക്കും സാധ്യതയുണ്ട്. സമ്മര്‍ദത്തിന് ആശ്വാസം ലഭിക്കും. വളരെക്കാലമായി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ അവസാനിക്കും.
മകരം രാശി: ഈ ചന്ദ്രഗ്രഹണത്തെ മകരം രാശിക്കാര്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. മകരം രാശിയുടെ അധിപന്‍ ശനി ദേവന്‍ ആയതിനാല്‍ ഈ ഒരു രാശിയില്‍ ചന്ദ്രഗ്രഹണം ദോഷകരമായി ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. പകരം ജോലിയില്‍ പ്രമോഷന്‍ ലഭിക്കും.ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. പരീക്ഷാ തയ്യാറെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ദ്ധിക്കുകയും അവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.
കുംഭം രാശി : മകരം കൂടാതെ കുംഭ രാശിയുടെ അധിപനും ശനി ആണ്. അതിനാല്‍ ഈ രാശിയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ല. ചന്ദ്രഗ്രഹണം ഉണ്ടെങ്കിലും, നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ തുടര്‍ന്നും ലഭിക്കും. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് പുരോഗതി അനുഭവപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ജോലിക്കാരനായാലും ബിസിനസുകാരനായാലും എല്ലാ വിഭാഗക്കാര്‍ക്കും ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഏതെങ്കിലും പ്ലാനുകള്‍ക്ക് വേഗത ലഭിക്കാനും കടബാധ്യതമാറി പണം ലഭിക്കുകയും ചെയ്യും.