ചങ്ങനാശേരിയില്‍ രണ്ടിടങ്ങളിലായി മരം കടപുഴകി വീണു ; തുരുത്തി മര്‍ത്തമറിയം പളളിയ്ക്ക് സമീപവും ചെത്തിപ്പുഴകടവിന് സമീപവും ; അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്; ഗതാഗതവും വൈദ്യുതിബന്ധവും തടസപ്പെട്ടു

ചങ്ങനാശേരിയില്‍ രണ്ടിടങ്ങളിലായി മരം കടപുഴകി വീണു ; തുരുത്തി മര്‍ത്തമറിയം പളളിയ്ക്ക് സമീപവും ചെത്തിപ്പുഴകടവിന് സമീപവും ; അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്; ഗതാഗതവും വൈദ്യുതിബന്ധവും തടസപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ രണ്ടിടങ്ങളിലായി മരം കടപുഴകി വീണു. ഇന്നലെ വൈകുന്നേരം എം.സി റോഡില്‍ തുരുത്തി മര്‍ത്തമറിയം പളളിയ്ക്ക് മുന്നില്‍ നിന്ന മരമാണ് റോഡിലേക്ക് കടപുഴകി വീണത്.

അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് നിസാരമായി പരിക്കേറ്റു. ഓട്ടോറിക്ഷ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ചങ്ങനാശേരി ഭാഗത്ത് മതുമൂല വരെയും കോട്ടയം റൂട്ടില്‍ ചിങ്ങവനം വരെയും ഗതാഗതം തടസപ്പെട്ടു.
ചെത്തിപ്പുഴകടവില്‍ 11 കെ.വി വൈദ്യുതി ലൈനിലേക്കാണ് മരം കടപുഴകിവീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ടൗണ്‍, ചങ്ങനാശേരി ബൈപാസ് എന്നീ ഫീഡറുകള്‍ ഓഫാക്കിയതിനെ തുടര്‍ന്ന് വൈദ്യുതിബന്ധവും തടസപ്പെട്ടു. ചങ്ങനാശേരി അഗ്‌നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്തെത്തി മരം വെട്ടി നീക്കിയാണ് ഗതാഗത തടസം നീക്കിയത്.