ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട ആന കരകയറി; മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയത് അ‌ഞ്ച് മണിക്കൂറോളം; വീഡിയോ കാണാം

Spread the love

ചാലക്കുടി:ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട ആന കരകയറി. അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിലാണ് ആന ഒഴുക്കിൽപ്പെട്ടത്. കരയിലേക്ക് കയറാൻ സാധിക്കാതെ മണിക്കൂറോളം പുഴയിൽ കുടുങ്ങി കിടക്കുകയായിരുന്നു കാട്ടാന.

video
play-sharp-fill

പുഴയിലെ അതിശക്തമായ ഒഴുക്കിനെ മറികടന്നാണ് ആന രക്ഷപെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയിൽ കരകയറാനാകാതെ നിന്നത്.പുഴയിൽ പലയിടത്തുമുണ്ടായിരുന്ന ചെറിയ പാറക്കെട്ടുകളിൽ തട്ടിനിന്ന് ആന ഒഴുക്കിനെ അതിജീവിക്കുകയായിരുന്നു.

ഒഴുക്കിൽപ്പെട്ട ആന കരകയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ​​വൈറലായിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് ആന പുഴയിൽ കുടുങ്ങിയത് പ്രദേശവാസികൾ കണ്ടത്. തുരുത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group