video
play-sharp-fill

ചാലക്കുടിയിൽ  കാര്‍ നിയന്ത്രണംവിട്ട് അപകടം; ..!  രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ചാലക്കുടിയിൽ കാര്‍ നിയന്ത്രണംവിട്ട് അപകടം; ..! രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ചാലക്കുടി പരിയാരത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പള്ളിയിലേയ്ക്ക് പോകുകയായിരുന്ന വഴിയാത്രക്കാരി ഉൾപ്പെടെ രണ്ട് സ്ത്രീകൾ മരിച്ചു.

കാൽനട യാത്രക്കാരിയും പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (70), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 5.45നാണ് അപകടം.ചാലക്കുടി – അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിൽ വളവിലാണ് അപകടം. തോമസാണ് കാർ ഓടിച്ചിരുന്നത്.

ഗുരുതര പരിക്കേറ്റ തോമസിനെ ചാലക്കുടി സെൻറ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags :