മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം ; മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം ; മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം : മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി. തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് കഴിഞ്ഞ ദിവസം വൈകിയിട്ടായിരുന്നു സംഭവം.

അമ്മയ്ക്കൊപ്പം സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങവേ പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് മോഷ്ടാവ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ചന്തവിള സ്വദേശി അനിൽകുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി അശ്വതി തിരികെ വരുമ്പോഴാണ് സംഭവം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാച്യുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി എത്തിയ മോഷ്ടാവ് അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന 3 പവൻ മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് യുവതി എതിർത്തതോടെ മോഷ്ടാവും യുവതിയും തെറിച്ചു വീഴുകയായിരുന്നു, വീഴ്ചയിൽ സാരമായ പരിക്കേറ്റിട്ടും യുവതി മോഷ്ടാവിന് വിട്ടുകളഞ്ഞില്ല.

ഇതോടെ നാട്ടുകാർ ഓടി കൂടുകയും കൈകാര്യം ചെയ്യുകയും ചെയ്തു, ശേഷം ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.