video
play-sharp-fill

കോട്ടയം ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് യു.പി സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ; ഷെഡ്ഡിൽ കിടന്ന സ്‌കൂൾ വാൻ അടിച്ചു തകർത്തു ; കോട്ടയം സ്വദേശികളായ ആറു പേർ പിടിയിൽ

കോട്ടയം ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് യു.പി സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ; ഷെഡ്ഡിൽ കിടന്ന സ്‌കൂൾ വാൻ അടിച്ചു തകർത്തു ; കോട്ടയം സ്വദേശികളായ ആറു പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ 

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് യു.പി സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ഷെഡ്ഡിൽ ഉണ്ടായിരുന്ന സ്‌കൂൾ വാൻ അടിച്ചു തകർത്ത സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുന്ന പനച്ചിക്കാവ് പടിഞ്ഞാറ്റും ഭാഗത്ത് വേലൂർക്കളം താഴ്ചയിൽ വീട്ടിൽ വിഷ്ണു.വി (24), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് ചാത്തനാട് വീട്ടിൽ മെൽബിൻ ചാക്കോ (19), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് വട്ടപ്പറമ്പിൽ വീട്ടിൽ നിസൽ ആന്റണി (18), ചങ്ങനാശ്ശേരി പനച്ചിക്കാവ് വള്ളിക്കാവ് മുക്ക് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശ്യാം ഷാജി (19), ചങ്ങനാശ്ശേരി പെരുന്ന പോത്തോടു ഭാഗത്ത് കൊട്ടാരച്ചിറയിൽ വീട്ടിൽ സുജിത്ത് കെ.എസ് (19), ചങ്ങനാശ്ശേരി പെരുന്ന ചെമ്പുംതുരുത്ത് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ അരുൺ കെ.പോൾസൺ (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 10:30 മണിയോടെ സ്‌കൂളിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സ്‌കൂൾ വാൻ അടിച്ചു തകർക്കുകയായിരുന്നു.

സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ അക്രമികളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.