video
play-sharp-fill

ചാമംപതാലിൽ വീട് കുത്തി തുറന്ന് കവർച്ച: പിടിയിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചു

ചാമംപതാലിൽ വീട് കുത്തി തുറന്ന് കവർച്ച: പിടിയിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചു

Spread the love

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേർക്ക് ജാമ്യം ലഭിച്ചു.

പ്രതികൾക്ക് കാഞ്ഞിരപ്പള്ളി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ അൽത്താഫ് എൻ.കെ (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് ഓട്ടുപുരയ്ക്കൽ വീട്ടിൽ അനീഷ്. ആർ (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മാർച്ച് 23 ആം തീയതി പുലർച്ചെ 2:30 മണിയോടുകൂടി മോഷ്ടാക്കളിൽ ഒരാളായ അൽത്താഫിന്റെ ബന്ധു വീടു കൂടിയായ ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മധ്യവയസ്കയുടെ വീട് ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വർണ്ണവും, 60,000 രൂപയും ഉള്‍പ്പടെ (700,000) ഏഴ് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യവയസ്ക മോഷണം നടക്കുന്ന സമയം തന്റെ മകന്റെ വീട്ടിലായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു.

കേസിലെ മൂന്നും നാലും പ്രതികൾക്കു വേണ്ടി അഡ്വ. കെ. അജിത കോടതിയിൽ ഹാജരായി.