play-sharp-fill
ലോകസഭ തെരഞ്ഞെടുപ്പ് ചാലക്കുടി ഉറപ്പിക്കാൻ കരുക്കൾ നീക്കി കെ ബാബു.

ലോകസഭ തെരഞ്ഞെടുപ്പ് ചാലക്കുടി ഉറപ്പിക്കാൻ കരുക്കൾ നീക്കി കെ ബാബു.

സ്വന്തം ലേഖകൻ

കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി സീറ്റ് ഉറപ്പിക്കാൻ കരുനീക്കങ്ങളുമായി മുൻ മന്ത്രി കെ ബാബു രംഗത്തിറങ്ങി. കഴിഞ്ഞ തവണ മുകളിൽ നിന്നു കിട്ടിയ ഉറപ്പിന്റെ ബലത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിൽ പി സി ചാക്കോയുടെ ചരടുവലിയിൽ അടിതെറ്റി തൃശൂരിൽ ചെന്നു വീണു തോറ്റ കെ പി ധനപാലൻ, ഇക്കുറി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വാശിയോടെ മറുഭാഗത്തുമുണ്ട്. ഇരുകൂട്ടരും എ ഗ്രൂപ്പുകാരാണ്.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് ഭരിച്ച് അഴിമതിയിൽ ആകമാനം മുങ്ങിയയാളെന്ന കുപ്രസിദ്ധിയുള്ള കെ ബാബുവിന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാനാവില്ല എന്ന കടുംപിടിത്തവുമായി കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ ഉറച്ചു നിന്നപ്പോൾ, ബാബുവിനു സീറ്റില്ലെങ്കിൽ താൻ മത്സരിക്കാനില്ല എന്ന ഉമ്മൻ ചാണ്ടിയുടെ ഭീഷണിയാണ് അന്ന് രക്ഷയായത്. ഉറ്റ അനുയായിയായ ബാബുവിനു തൃപ്പൂണിത്തുറ മണ്ഡലം തന്നെ ഉമ്മൻ ചാണ്ടി പൊരുതി നേടിക്കൊടുത്തെങ്കിലും ജനം തോൽപ്പിച്ചു. സീറ്റ് നിർണ്ണയ ചർച്ചകളിൽ സുധീരൻ കൈക്കൊണ്ട നിലപാടുകളാണ് തന്നെ തോൽപ്പിച്ചതെന്ന് ബാബു പിന്നീട് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. അങ്ങനെ, രക്തസാക്ഷിയായതിന്റെ പരിവേഷവുമായാണ് ചാലക്കുടി സീറ്റിനു വേണ്ടിയുള്ള ബാബുവിന്റെ അണിയറ നീക്കങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നീക്കത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ, ചാലക്കുടി പാർലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരൻ എന്ന നിയോഗം പാർട്ടി നേതൃത്വത്തിൽ നിന്നു തരപ്പെടുത്തി ബാബു ആദ്യ വിജയം കൊയ്തു കഴിഞ്ഞു.