
സി.എഫ് തോമസ് എം.എൽ.എ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വക്താവ്; ഏ.കെ ശ്രീകുമാർ
സ്വന്തം ലേഖകൻ
കോട്ടയം: നാലുപതിറ്റാണ്ടോളം ചങ്ങനാശേരിയുടെ എം.എൽഎ ആയിരുന്ന സി.എഫ് തോമസിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഏ കെ ശ്രീകുമാർ അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വക്താവും, ജനകീയനും, വേറിട്ട വ്യക്തിത്വത്തിന് ഉടമയുമായ സി.എഫ് തോമസ് എം.എൽ.എയുടെ നിര്യാണം കേരള രാഷ്ട്രീയത്തിന് തന്നെ കനത്ത നഷ്ടമാണ്. സി.എഫ് തോമസ് എം.എൽഎയുടെ വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും കേരളത്തിലെയും, ഇന്ത്യയിലെയും പൊതുപ്രവർത്തകർക്ക് എല്ലാകാലവും മാതൃകയാക്കാൻ സാധിക്കുന്നതാണ് എന്നും സംസ്ഥാന പ്രസിഡന്റ് ഏ.കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Third Eye News Live
0