മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി; ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Spread the love

സംസ്ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി. ആരോഗ്യവകുപ്പ് ഡയറക്ടറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കാണുന്ന സംഘം ഇന്ന് രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കും.

video
play-sharp-fill

ഇന്നലെ രാത്രിയാണ് കേന്ദ്ര സംഘം തലസ്ഥാനത്ത് എത്തിയത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവും രണ്ട് ഡോക്ടർമാരും അടങ്ങുന്നതാണ് സംഘം. പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംഘം മന്ത്രി വീണാ ജോർജുമായും ആരോഗ്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തും.

വിമാനത്തിലെ മറ്റ് യാത്രക്കാരുടെ വിശദാംശങ്ങളും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. അതേസമയം, മങ്കിപോക്സ് രോഗി സഞ്ചരിച്ചിരുന്ന ഓട്ടോകളിലെ ഡ്രൈവർമാരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കി. എന്നാൽ, രോഗി മെഡിക്കൽ കോളേജിലേക്ക് പോയ കാറിന്‍റെ ഡ്രൈവറെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group