കേന്ദ്രസർക്കാർ തൊഴിലാളി ദ്രോഹനയങ്ങൾ പിൻവലിക്കണെമെന്ന് എൻ സി പി സംസ്ഥാന സെക്രട്ടറി ടി.വി. ബേബി ആവശ്യപെട്ടു.

കോട്ടയം

നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ എൽ സി) കോട്ടയം ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. എൽ. സി. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.സി.പി. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ മുഖ്യ പ്രഭാഷണം നടത്തി.

എ. ഐ. യു. ടി.യു. സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഹരികുമാർ ക്ലാസ്സ് നയിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. കെ. ആനന്ദക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് നട്ടാശ്ശേരി, ബാബു കപ്പക്കാലാ, അഭിലാഷ് ശ്രീനിവാസൻ, വൈസ് പ്രസിഡൻറ് മധു റ്റി തറയിൽ , നിയോജക മണ്ഡലം പ്രസിഡന്റ് നിബു എബ്രഹാം, മിൽട്ടൺ ഇടശ്ശേരി, രാജേഷ് വട്ടയ്ക്കൽ,ഒ. ടി. ജോസ്, സുനിൽ പരുത്തുംപാറ, കെ.എസ്. അജീഷ് കുമാർ, വി ആർ . പ്രശാന്ത് , എം കെ .വിഷ്ണു, നിജി നിർമ്മലൻ, ജോണി, ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group