play-sharp-fill
ആദായ നികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല; ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും മദ്യത്തിന് നൂറു ശതമാനവും അഗ്രി ഇന്‍ഫ്രാ സെസ്; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി സഹായം; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബജറ്റ് വിവരങ്ങള്‍ അറിയാം

ആദായ നികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല; ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും മദ്യത്തിന് നൂറു ശതമാനവും അഗ്രി ഇന്‍ഫ്രാ സെസ്; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി സഹായം; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബജറ്റ് വിവരങ്ങള്‍ അറിയാം

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രിയുടെ 2021-22 ബഡ്ജറ്റ് അവതരണം. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൊവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനായി. കൊവിഡ് കേസുകള്‍ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും മദ്യത്തിന് നൂറു ശതമാനവും അഗ്രി ഇന്‍ഫ്രാ സെസ് എന്ന കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ല. അസംസ്‌കൃത പാമോയില്‍- 5 ശതമാനം, അസംസ്‌കൃത സൊയാബീന്‍ -20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏര്‍പ്പെടുത്തും. സ്വര്‍ണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ചു ശതമാനവും ചില വളങ്ങള്‍ക്ക് അഞ്ചു ശതമാനവും കല്‍ക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റില്‍ പറയുന്നു. നാളെ മുതല്‍ ഇവ നിലവില്‍ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകരമായി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു. ഈ പതിറ്റാണ്ടിലെ ആദ്യത്തെ ബഡ്ജാറ്റാണിത്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്ജറ്റാണിത്. സാമ്പത്തികരംഗത്തെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.

ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍

? ജമ്മുകാശ്മീരില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി

? ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല

? അസമിലേയും ബംഗാളിലേയും തേയില തൊഴിലാളികള്‍ക്ക് ആയിരം കോടി. കേരളത്തെ തഴഞ്ഞതില്‍ എം പിമാരുടെ പ്രതിഷേധം

? പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും

? സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു വര്‍ഷം കൂടി നികുതിയിളവ്

? ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി

? എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം

? ധനക്കമ്മി ജി ഡി പിയുടെ 9.5 ശതമാനം. 2025ഓടെ 5 ശതമാനത്തില്‍ താഴെയാക്കുക ലക്ഷ്യം

? നികുതി സമര്‍പ്പിക്കലുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് പാനല്‍

? എന്‍ ആര്‍ ഐകള്‍ക്ക് ഒരംഗ കമ്ബനിയുണ്ടാക്കാന്‍ ബഡ്ജറ്റില്‍ അനുമതി

? പെന്‍ഷന്‍ വരുമാനം മാത്രമുളള 75 വയസ് കഴിഞ്ഞവര്‍ക്ക് നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

? നികുതി സമ്ബ്രദായം കൂടുതല്‍ സുതാര്യമാക്കും

? കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ വാണിജ്യ ഹബ്ബാക്കും

? പ്ലാറ്റ്‌ഫോം ജീവനക്കാര്‍ക്ക് ആദ്യമായി സാമൂഹ്യ സുരക്ഷ പദ്ധതി

? ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി

? കമ്ബനി നിര്‍വചനങ്ങളില്‍ മാറ്റം. രണ്ടുകോടി രൂപവരെ മുതല്‍ മുടക്കുളളവ ഇനി ചെറുകമ്ബനികള്‍

? ലേയില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കും

? രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ കൂടി

? 15,000 സ്‌കൂളുകള്‍ വികസിപ്പിക്കും

? ചെറുകിട-ഇടത്തരം വ്യാപാര മേഖലയ്ക്ക് 15,700 കോടി

? എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം 2022ല്‍ പൂര്‍ത്തിയാക്കും

? ഗ്രാമീണ വികസനത്തിന് 40,000 കോടി

? മിനിമം താങ്ങുവില നല്‍കി കാര്‍ഷിക സംഭരണം തുടരും

? മൂന്ന് വര്‍ഷത്തിനകം 100 പട്ടണങ്ങളില്‍ ഗ്യാസ് പൈപ്പ് ലൈന്‍

? താങ്ങുവിലയ്ക്ക് 1.72 ലക്ഷം കോടി

? കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതി

? പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപയുടെ പദ്ധതി

? കര്‍ഷകര്‍ക്ക് 75,060 കോടി രൂപയുടെ പദ്ധതി

? എല്‍ ഐ സിയുടെ ഓഹരി അടുത്ത വര്‍ഷം മുതല്‍ വില്‍പ്പനയ്ക്ക്

? 1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും

? കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കും

? പൊതുമേഖല ബാങ്കുകള്‍ക്ക് 20,000 കോടി

? സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് ആയിരം കോടിയുടെ സഹായം

? പിപിപി മോഡല്‍ തുറമുഖ വികസനത്തിന് ഏഴ് പദ്ധതികള്‍

? ഉജ്വല യോജന ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി

? ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി

? ഊര്‍ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി

? റെയില്‍വേയ്ക്ക് 1.10 ലക്ഷം കോടി

? ബസ് സര്‍വീസ് നവീകരിക്കാന്‍ 18,000 കോടി

? തമിഴ്നാടിന് 1.03 ലക്ഷം കോടി ദേശീയ പാത വികസനത്തിന്

? കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി, പതിനൊന്നര കിലോമീറ്റര്‍ നീട്ടും

? ബംഗാളില്‍ ദേശീയപാത വികസനത്തിന് 25,000 കോടി

? മുംബയ്- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം

? കേരളത്തിന്റെ 1100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65,000 കോടി

? നഗര ശുചീകരണ പദ്ധതിക്ക് 1,41,678 കോടി രൂപ

? സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി

? ശുദ്ധജല പദ്ധതിക്ക് 2,87,000 കോടി

? ഏഴ് മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും

? വായു മലിനീകരണം തടയാന്‍ 2,217 കോടി

? മലിനീകണത്തിനും മാലിന്യ സംസ്‌കരണത്തിനും നടപടിയുണ്ടാകും

? ജലജീവന്‍ മിഷന് 2.87 കോടി

? കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ തുടരും

? രണ്ട് കൊവിഡ് വാക്സിന്‍ കൂടി ഉടനെത്തും

? കൂടുതല്‍ വാക്സിനുകള്‍ ഉത്പാദിപ്പിക്കും

? രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍

? കൊവിഡ് വാക്സിന് 35,000 കോടി

? രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കും

? കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും

? ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക. 64,180 കോടിയുടെ പുതിയ പാക്കേജ്

? ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും