play-sharp-fill
ബാങ്ക് ലയനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കേന്ദ്രം ഒരുങ്ങുന്നു

ബാങ്ക് ലയനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കേന്ദ്രം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

എൻഡിഎ സർക്കാരിന്റെ അടുത്ത പൊതുമേഖലാ ബാങ്ക് ലയനം പണിപ്പുരയിൽ. പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുമ്പ് വേണോ എന്ന കാര്യത്തിൽ തിരുമാനമാക്കില്ല.അതേസമയം, ലയിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബാങ്കുകളുടെ പൊതുസ്ഥിതി കേന്ദ്രധന മന്ത്രാലയം വിശദ്ദമായി ശേഖരിച്ചു തുടങ്ങിയതായാണ് വിവരം. പഞ്ചാബ് നാഷനൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്,പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ലയന പട്ടികയിലുള്ളത്.മന്ത്രിതല ഉപസമിതി ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്.

പൊതുമേഖല ബാങ്ക് ലയനത്തിന്റെ മൂന്നാം ഘട്ടത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്.എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐ ലയിപ്പിച്ച ഒന്നാം ഘട്ടത്തിനു ശേഷം ബാങ്ക് ഓഫ് ബറോഡ,വിജയ ബാങ്ക്,ദേന ബാങ്ക് എന്നിവയുടെ ലയനം പ്രഖ്യാപിച്ചു. വൈകാതെ ഇത് പ്രാബല്യത്തിൽ വരും.ബാങ്ക് ഒഫ് ബറോഡയുടെ പേരാണ് നിലനിർത്തുക.അതേ സമയം , ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ലയത്തിനെതിരെ നിലപാട് കടുപ്പിക്കുകയും
ബറോഡ-വിജയ-ദേന ലയന തീരുമാനത്തിനെതിരെ ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ഡൽഹി ഹൈകോടതിയിൽ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാറിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്
്.
പഞ്ചാബ് നാഷനൽ, പഞ്ചാബ് ആൻഡ് സിന്ധ് എന്നിവയുടെ ആസ്ഥാനം ഡൽഹിയിലും ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സിേന്ററത ്ഹരിയായാനയിലഗുരു?ഗ്രാമിലുമാണ്. ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദ കണക്കനുസരിച്ച് പി.എൻ.ബിയുടെ കിട്ടാക്കട അനുപാതം 8.22 ശതമാനവും ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സിന്റെത് 7.15 ശതമാനവും പഞ്ചാബ് ആൻഡ് സിന്ധിേന്റത് 5.22 ശതമാനവുമാണ്. മൂന്ന് ബാങ്കുകളും ചേർന്ന് 16.5 ലക്ഷം കോടിയുടെ ബിസിനസുണ്ട്
്.
രത്ന വ്യപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും നടത്തിയ വായ്പ തട്ടിപ്പിൽ ഉലഞ്ഞ പഞ്ചാബ് നാഷനൽ ബാങ്ക് ഡിസംബറിലെ കണക്കെടുപ്പിൽ ലാഭം രേഖപ്പെടുത്തിയിരുന്നു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് പാദത്തിൽ വൻ നഷ്ടം രേഖപ്പെടുത്തിയെങ്കിലും റിസർവ് ബാങ്ക് വെറുതെ വിട്ടു. അതേസമയം, 2017 ഒക്ടോബർ മുതൽ റിസർവ് ബാങ്കിന്റെ തിരുത്തൽ നടപടി നേരിടുന്ന ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സിന് നിയന്ത്രണങ്ങളിൽ അടുത്ത കാലത്ത്? ഇളവനുവദിച്ചിട്ടുണ്ടേ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group