video
play-sharp-fill
ഡ്രൈവിങ്ങിനിടെ വഴി അറിയാൻ നാവിഗേഷന് മാത്രമേ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കാവൂ ; ഒരു ഓൺലൈൻ ഇടപാടും നടത്താത്ത കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാടും സാധിക്കില്ല : കേന്ദ്രസർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

ഡ്രൈവിങ്ങിനിടെ വഴി അറിയാൻ നാവിഗേഷന് മാത്രമേ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കാവൂ ; ഒരു ഓൺലൈൻ ഇടപാടും നടത്താത്ത കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാടും സാധിക്കില്ല : കേന്ദ്രസർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങളും ഇന്നു പ്രാബല്യത്തിൽ വരും. ഇന്ത്യയിലെല്ലായിടത്തും ഒരേ തരം വാഹന രജിസ്‌ട്രേഷൻ കാർഡുകളും (ആർസി) ഡ്രൈവിങ് ലൈസൻസും പുതിയ നിയന്ത്രണത്തിന്റെ ഭാഗമാണ്.

ഇതിന് പുറമെ എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസൻസും സർക്കാരിന്റെ ഡിജിലോക്കറിലോ എംപരിവാഹൻ പോർട്ടലിലോ സംസ്ഥാന വാഹന പോർട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനപരിശോധനാ സമയത്ത് ഇവ കാണിച്ചാൽ മതിയാകും. പിഴ ഓൺലൈനായി അടയ്ക്കണം. പിഴയടക്കുന്നതിന്റെ വിവരങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റാ ബേസിൽ 10 വർഷം വരെയായിരിക്കും സൂക്ഷിക്കുക. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്തും.

ഡ്രൈവിങ്ങിനിടെ വഴി അറിയാനുള്ള ‘നാവിഗേഷനു’ മാത്രമേ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കാവൂ
ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഇടപാടുകൾ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങളും ഇന്നുമുതൽ പ്രാബല്യത്തിലെത്തും.

നിലവിൽ ഒരു ഓൺലൈൻ ഇടപാടും നടത്താത്ത കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാട് സാധിക്കില്ല. ഇതോടൊപ്പം കാർഡ് ഉടമയ്ക്ക് ആവശ്യമുള്ള സേവനങ്ങൾ തിരഞ്ഞെടുക്കാം. എടിഎം സേവനം ആവശ്യമില്ലാത്തവർക്ക് അത് ബാങ്കിൽ അറിയിച്ചാൽ മതി. പ്രതിദിന ഇടപാടു പരിധിയും തീരുമാനിക്കാം.

മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശവും ഇന്ന് മുതൽ പ്രാബല്യത്തിലെത്തും. പായ്ക്കറ്റിലല്ലാതെ വിൽക്കുന്ന ജിലേബി, ലഡു തുടങ്ങിയവയ്ക്ക് ഇന്നു മുതൽ ‘ബെസ്റ്റ് ബിഫോർ’ തീയതി നിർബന്ധമാണ്.

17 രോഗങ്ങൾക്കു കൂടി പരിരക്ഷ ഏർപ്പെടുത്തിയതോടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂടും. കോവിഡും ഇൻഷുറൻസ് പരിധിയിൽ.