
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും; ശരീരഭാരം കുറയ്ക്കുന്നതിനും സഹായകരം; നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹനം സുഗമമാക്കും; സെലറിയുടെ ആരോഗ്യഗുണങ്ങള്‍ ഇവയാണ്..!
സ്വന്തം ലേഖിക
കോട്ടയം: ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട് സെലറിയില്‍.
നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹനം സുഗമമാക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിവുണ്ട്. ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ് സെലറി.
ഇതില്‍ മഗ്‌നീഷ്യവും ഏറെയുണ്ട്. ഉറക്കം സുഗമമാക്കാന്‍ ഉത്തമം.
ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ കഴിവുള്ളതിനാല്‍ കായികാദ്ധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ സെലറി കഴിക്കുന്നത് വളരെ നല്ലതാണ്.
സെലറി സൂപ്പായോ സാലഡായോ കഴിക്കാമെങ്കിലും സാലഡിനാണ് ഗുണം കൂടുതല്‍. ജലാംശം കൂടുതലായതിനാല്‍ വെള്ളം കുടിക്കുന്നതിന്റെ ഫലം നല്കും.
കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിലൂടെ ഹൃദയത്തിന് സംരക്ഷണം നല്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായകം.