video
play-sharp-fill

നഗര സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകള്‍ കണ്ണടച്ചു: 99 ക്യാമറകൾ സ്ഥാപിച്ചതിൽ പ്രവർത്തിക്കുന്നത് 4 എണ്ണം മാത്രം; നാണമില്ലേ പോലീസേ

നഗര സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകള്‍ കണ്ണടച്ചു: 99 ക്യാമറകൾ സ്ഥാപിച്ചതിൽ പ്രവർത്തിക്കുന്നത് 4 എണ്ണം മാത്രം; നാണമില്ലേ പോലീസേ

Spread the love

കൊച്ചി: കൊച്ചി നഗരത്തില്‍ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവർത്തനരഹിതം. കൊച്ചിയില്‍ ഹൈക്കോടതി പരിസരമടക്കം ശ്രദ്ധ വേണ്ട സുപ്രധാന ഇടങ്ങളിലൊന്നും തന്നെ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന കൊച്ചി നഗരത്തിൽ പോലും പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

നഗര സുരക്ഷയ്ക്കായി സ്ഥാപി 99 ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വെറും നാലെണ്ണം മാത്രമാണ്. 63 ഫിക്‌സഡ് ക്യാമറകളും, 33 ഡോം ക്യാമറകളും അടക്കം 99 ക്യാമറകളാണ് നഗരത്തെ സദാസമയവും നിരീക്ഷിക്കാന്‍ വേണ്ടി പോലീസ് സ്ഥാപിച്ചിരുന്നത്.

പക്ഷേ പള്ളിമുക്കിലെയും തേവരയിലെയും നാല് ക്യാമറകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പോലീസ് തന്നെ വ്യക്തമാക്കുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, മേനക ജംഗ്ഷന്‍, ജഡ്ജസ് അവന്യു, ഹൈക്കോടതി ജംഗ്ഷന്‍, വൈറ്റില ഹബ്ബ് അടക്കം നഗരത്തിലെ ഏറ്റവും തിരക്കേറിയതും അതീവ സുരക്ഷാ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റകൃത്യങ്ങൾ അരങ്ങേറുമ്പോൾ പൊലീസിന് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്ന സുപ്രധാന സംവിധാനമെന്നിരിക്കെയാണ് ഡിപ്പാർട്മെൻറ്റിന്റെ ഈ അലംഭാവം.