സ്ക്രീനിലെ താരങ്ങളുടെ പോരാട്ടം ഇനി കളിക്കളത്തിൽ…! ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കം; തെലുഗു വാരിയേഴ്‌സുമായി കൊമ്പ് കോർക്കാൻ കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും
സ്വന്തം ലേഖകൻ
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അങ്കം കുറിക്കാനായി C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. വൈകിട്ട് 2.30നാണ് മത്സരം.
കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിൽ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ,സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീഗില്‍ ആകെ 19 മത്സരങ്ങളാണുള്ളത്. മാര്‍ച്ച് 19ന് ഹൈദരാബാദില്‍ വെച്ചാണ് ഫൈനല്‍. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാള്‍ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേര്‍, കര്‍ണാടക ബുള്‍ഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്, ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലില്‍ അണിനിരക്കുക.
ഇതിനിടെ താരങ്ങളുടെ പരിശീലന വീഡിയോയും C3 കേരള സ്‌ട്രൈക്കേഴ്‌സ് പുറത്തുവിട്ടിരുന്നു. ഏതാനും മിനിറ്റുകൾ ദൈർഘ്യമുള്ള വിഡിയോയിൽ താരങ്ങളുടെ വ്യായാമ മുറകളും കഠിന പരിശീലനങ്ങളും ദൃശ്യമാണ്.