
തേർഡ് ഐ ബ്യൂറോ
കോട്ടയം: നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. പരുത്തും പാറ – പന്നിമറ്റം റോഡിലുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. കേബിൾ ടിവി ജീവനക്കാരനായ കാരമൂട് സ്വദേശി ബൈജു (31)വാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം ഉണ്ടായത്. ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുകയായിരുന്ന ബൈജുവിന്റെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. അപകടത്തിൽപ്പെട്ട ബൈജുവിനെയും വാഹനവും നാട്ടുകാരാണ് കണ്ടത്. തുടർന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group