
ന്യൂഡൽഹി: ഇനി മുതൽ സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടെ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) നമ്പർ നിർബന്ധമാക്കാൻ തീരുമാനം. അടുത്ത ബോർഡ് പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരുത്താൻ സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനമെടുത്തതായി അധികൃതർ അറിയിച്ചു.
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അപാർ നമ്പറുമായി ബന്ധിപ്പിക്കണം. 10, 12 ബോർഡ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ അപാർ നമ്പർ നിർബന്ധമായി ഉൾപ്പെടുത്തണമെന്നാണ് നിർദേശം. കൂടാതെ വിശദ മാർഗരേഖ വൈകാതെ ലഭ്യമാക്കും.
ഓരോ വിദ്യാർത്ഥിക്കും അവരുടെ ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന 12 അക്ക ഐഡിയാണ് അപാർ. ഇതിലൂടെ പരീക്ഷാഫലങ്ങൾ, അക്കാദമിക് ബാങ്ക് ക്രെഡിറ്റ്, സ്കോളർഷിപ്പുകൾ ഉൾപ്പെടെ വിദ്യാർത്ഥിയുടെ പഠനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളുടെ ഫീസ് വർധന അടുത്ത വർഷം നടപ്പാക്കും. 5 വിഷയങ്ങൾക്ക് 1500 രൂപയായിരുന്നത് 1600 രൂപയായി ഉയർത്തി. ഒരു വിഷയത്തിന് 300 രൂപയായിരുന്നതു 320 രൂപയാകും. പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഒരു വിഷയത്തിനു 150 എന്നതു 160 രൂപയാകും. ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ഫീസ് 300 രൂപയിൽ നിന്ന് 320 ആയി വർധിപ്പിച്ചു.