സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയില്‍ മികവു പുലര്‍ത്തിയത് പെണ്‍കുട്ടികള്‍. മൊത്തത്തിലുള്ള വിജയശതമാനത്തില്‍ ഈ വര്‍ഷം കുറവ് രേഖപ്പെടുത്തി.
സ്വന്തം ലേഖകൻ
ഡൽഹി :ഇന്നലെവന്ന CBSE പന്ത്രണ്ടാം ക്ലാസിലെ ഫലം വന്നപ്പോൾ വിജയ ശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ.വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.38 ശതമാനത്തിന്റെ കുറവാണുണ്ടായത്.
90നും 95 ശതമാനത്തിനും മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും കുറവുണ്ടായി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് ആറു ശതമാനം കൂടുതല്‍ വിജയം നേടി
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കോവിഡ് കാരണം കഴിഞ്ഞ വര്‍ഷത്തെ അക്കാദമിക് സെഷന്‍ രണ്ടു ടേമുകളായി തിരിച്ചതിനാല്‍ താരതമ്യം സാധ്യമല്ലെന്ന് സി.ബി.എസ്.ഇ അധികൃതര്‍ അറിയിച്ചു. 12ാം ക്ലാസില്‍ 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷം 92.71 ശതമാനമായിരുന്നു വിജയം.
കോവിഡിനു മുമ്ബ് 2019ല്‍ വിജയശതമാനം 83.40 ആയിരുന്നു. പത്താം ക്ലാസില്‍ 93.12 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.28 ശതമാനം കുറവാണ് ഇത്. 2019ല്‍ 91.10 ശതമാനമായിരുന്നു വിജയം.
അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി മെറിറ്റ് ലിസ്റ്റ് ഉണ്ടായിരിക്കില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു. അതേസമയം, വിവിധ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ 0.1 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാര്‍ഥികളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകള്‍ നല്‍കുന്നതും അവസാനിപ്പിച്ചിട്ടുണ്ട്കമ്ബാര്‍ട്മെന്റ് പരീക്ഷയെ ഇനിമുതല്‍ സപ്ലിമെന്ററി പരീക്ഷ എന്ന് വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാര്‍ശക്കനുസൃതമായാണ് ഈ മാറ്റം. ബോര്‍ഡ് പരീക്ഷയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കുടുതല്‍ അവസരം നല്‍കാനും തീരുമാനമുണ്ട്.
സപ്ലിമെന്ററി പരീക്ഷയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു വിഷയങ്ങളിലും 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിലും സ്കോര്‍ മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. സപ്ലിമെന്ററി പരീക്ഷ ജൂലൈയില്‍ നടക്കും. ഇതിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.
അടുത്ത വര്‍ഷത്തെ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍