video
play-sharp-fill

നേരറിയാന്‍ നന്ദകുമാര്‍; അഭയക്കൊലക്കേസിലെ ഹീറോ ഈ സി.ബി.ഐ ഉദ്യോഗസ്ഥന്‍

നേരറിയാന്‍ നന്ദകുമാര്‍; അഭയക്കൊലക്കേസിലെ ഹീറോ ഈ സി.ബി.ഐ ഉദ്യോഗസ്ഥന്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: 28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയകേസില്‍ കോടതി വിധി വന്നിരിക്കുകയാണ്. പ്രതികള്‍ കുറ്റക്കാരാണെന്നും, കൊലക്കുറ്റം തെളിഞ്ഞതായും സിബിഐ പ്രത്യേക കോടതി കണ്ടെത്തി. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കുളള ശിക്ഷ കോടതി നാളെ വിധിക്കും. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാക്കാന്‍ ശ്രമിച്ച അഭയകേസ്, സിബിഐ വന്നിട്ട് പോലും അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി.

കുറ്റക്കാരെ കണ്ടെത്താന്‍ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സിബിഐ 1997,2000,2006 വര്‍ഷങ്ങലില്‍ കോടതിയില്‍ അപേക്ഷ നല്‍കി. മൂന്ന് തവണയും അപേക്ഷ തള്ളിയ കോടതി, പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒടുവില്‍ ഡല്‍ഹി യൂണിറ്റില്‍ നിന്ന് കേസ് സിബിഐയിലെ’ നന്ദകുമാര്‍ നായരിലേക്ക് എത്തി. കേസിലെ രാഷ്ട്രീയ സ്വാധീനങ്ങള്‍ വകവയ്ക്കാതെ 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയയ്ക്ക് ലഭിച്ച നീതി നന്ദകുമാറിന്റെ സത്യസന്ധമായ അന്വേഷണത്തിന്റെ ഫലമാണ്. പാലക്കാട് സ്വദേശിയായ നന്ദകുമാര്‍ മികച്ച സേവനത്തിന് പ്രസിഡന്റിന്റെ മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group