കല്യാണ സീസൺ ആരംഭിച്ചതോടെ ഗ്യാസ് സിലിണ്ടർ ക്ഷാമത്തിൽ പിടിച്ചുനിൽക്കാനാകാതെ കാറ്ററിംഗ് മേഖല: പലരും ബുക്കിംഗ് ഒഴിവാക്കി: വിറകിനും ക്ഷാമം

Spread the love

കോട്ടയം: കല്യാണ സീസണ് ആരംഭിച്ചതോടെ സിലിണ്ടര് ക്ഷാമത്തില് പിടിച്ചുനില്ക്കാനാകാതെ കാറ്ററിംഗ് മേഖലയും. ദിവസങ്ങള്ക്കു മുമ്പ് സിലിണ്ടര് ക്ഷാമം രൂക്ഷമായി ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചുപൂട്ടിയപ്പോള് സീസണ് അല്ലാത്തതിനാലാണ് കാറ്ററിംഗ് മേഖല വലിയ പരിക്കേല്ക്കാതെ മുന്നോട്ടു പോയത്.
എന്നാല്‍, ഇപ്പോള്‍ കല്യാണം, ആദ്യകുര്ബാന ഉള്പ്പെടെയുള്ള പരിപാടികളുടെ സീസണ് ആരംഭിച്ചതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് കാറ്ററിംഗ് മേഖല.

video
play-sharp-fill

വാണിജ്യ സിലിണ്ടറുകള് ആവശ്യാനുസരണം ലഭിക്കാത്തതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്. വലിയ പ്രതിസന്ധിയില് നട്ടംതിരിഞ്ഞ ഹോട്ടലുകാരെല്ലാം അതിജീവനത്തിന്റെ പാതയിലാണ്. പലരും വിഭവങ്ങള് പരിമിതപ്പെടുത്തിയാണ് മുന്നോട്ടു പോയത്. കല്യാണമുള്പ്പെടെയുള്ള പരിപാടികള്ക്കായി ഓര്ഡറുകള് മാസങ്ങള്ക്കു മുമ്പേ സ്വീകരിച്ചിരിക്കുന്ന കേറ്ററിംഗ് സംഘങ്ങള്ക്കു വിഭവങ്ങള് വെട്ടിക്കുറയ്ക്കാന് സാധിക്കില്ല. പല കാറ്ററിംഗുകാരും അഡ്വാന്സ് തുക ഉള്പ്പെടെ കൈപ്പറ്റിയതാണ്. പുതിയ ഓര്ഡറുകള് സ്വീകരിക്കുന്ന കാറ്ററിംഗ് സംഘങ്ങള് എല്ലാം വിഭവങ്ങള് കുറച്ചിട്ടുണ്ട്.

10 ശതമാനം പോലും സിലിണ്ടർ കിട്ടുന്നില്ല
ഹോട്ടലുടമകള്ക്കും കാറ്ററിംഗുകാര്ക്കും 62 ശതമാനം സിലിണ്ടറുകള് വിതരണം ചെയ്യുമെന്നാണ് കേന്ദ്ര സര്ക്കാര് പറയുന്നതെങ്കിലും ഫലത്തില് 10 ശതമാനം പോലും കിട്ടുന്നില്ലെന്നാണ് പരാതി. പാചകവാതകക്ഷാമം തുടങ്ങുന്നതിന് മുമ്പ് ആവശ്യാനുസരണം സിലിണ്ടറുകള് ലഭിച്ചിരുന്നതിനാല് പലരും രജിസ്ട്രേഷന് എടുത്തിരുന്നില്ല. നിലവില് രജിസ്റ്റര് ചെയ്ത സിലിണ്ടറുകളുടെ എണ്ണത്തിന് ആനുപാതികമായാണ് ഇപ്പോള് സിലിണ്ടര് അനുവദിക്കുന്നത്. ഇതും വേണ്ടത്ര സിലിണ്ടര് ലഭിക്കുന്നതിന് തടസമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബശ്രീ, ചെറുകിട ഭക്ഷ്യോത്പന്ന യൂണിറ്റുകളും പ്രതിസന്ധിയിലാണ്. പലര്ക്കും വിഷുവിന് വേണ്ടത്ര കച്ചവടം നടത്താന് സിലിണ്ടര് ക്ഷാമംമൂലം സാധിച്ചില്ല. ഒട്ടുമിക്ക കാറ്ററിംഗ് സംഘങ്ങളും വിറകടുപ്പ് സ്ഥാപിച്ചു കഴിഞ്ഞു. വിറകടുപ്പില് പാചകം തൊഴിലാളികള്ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കൂടുതല് കാറ്ററിംഗ് സംഘങ്ങള് റോക്കറ്റ് അടുപ്പുപോലുള്ള ബദല് മാര്ഗങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ടെങ്കിലും ഇവ ബുക്ക് ചെയ്തു സ്ഥാപിച്ചു കിട്ടാന് കാലതാമസം നേരിടുന്നുണ്ട്. ഇതിനല്ലാം പുറമേയാണ് ആസം, ബംഗാള് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി ഇതര സംസ്ഥാന തൊഴിലാളികള് മടങ്ങിയത്. ഇവരുടെ കുറവും കേറ്ററിംഗ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. അടുക്കളയില് പാചകം ചെയ്യുന്നവരെ സഹായിക്കുന്നതിനായി ഒട്ടുമിക്ക കാറ്ററിംഗ് സംഘങ്ങള്ക്കുമുണ്ടായിരുന്നത് ഇതര സംസ്ഥാനക്കാരാണ്. ഇവർ തിരിച്ചെത്തിയിട്ടില്ല.

ബുക്കിംഗ് ഒഴിവാക്കി കാറ്ററിംഗ് സംഘങ്ങള്
ഈസ്റ്ററിനുശേഷമുള്ള ദിവസങ്ങള് കാറ്ററിംഗ് സംഘങ്ങള്ക്കു സീസണാണ്. കല്യാണം, ആദ്യകുര്ബാന ഉള്പ്പെടെയുള്ള നിരവധി പരിപാടികളാണു നടക്കുന്നത്. സിലിണ്ടര് പ്രതിസന്ധിയെയും പാചകക്കാരുടെ കുറവിനെയും തുടര്ന്നു പല കാറ്ററിംഗ്കാരും ഈ ദിവസങ്ങളിലെ ലഭിച്ച ഒന്നിലധികമുള്ള ഓര്ഡറുകള് റദ്ദാക്കിയിരുന്നു.
വ്യത്യസ്തമായ വിഭവങ്ങള് നല്കേണ്ട ഓര്ഡറുകളാണ് സംഘങ്ങള് ഒഴിവാക്കിയത്. മുന്പ് ലഭിച്ച ഓര്ഡറുകളില്നിന്നു പലരും വിഭവങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. പല സംഘങ്ങള്ക്കും വിറക് അടുപ്പില് പാചകം ചെയ്യാന് ആളുകളെ കിട്ടാത്ത സാഹചര്യവുമുണ്ട്.

സിലിണ്ടറുകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തയതോടെ സ്വകാര്യ ഗ്യാസ് ഏജന്സികള് ഗ്യാസിന് കത്തനെ വില കൂട്ടി. 4000 രൂപവരെ വില വാങ്ങിയാണ് 17 കിലോഗ്രാമിന്റെ സിലിണ്ടര് വില്ക്കുന്നത്. ഇവരുടെ വില്പനയും കുതിച്ചുയര്ന്നു. പല സംഘങ്ങള്ക്കും വലിയ ഓര്ഡറുകള് ഏറ്റെടുക്കാന് ധൈര്യക്കുറവുണ്ട്. വിറകടുപ്പിലേക്ക് മാറിയ കാറ്ററിംഗ് സംഘങ്ങള്ക്കു വിറക് ആവശ്യത്തിനു കൃതൃസമയത്ത് കിട്ടാത്ത അവസ്ഥയുമുണ്ട്.
സിഎന്ജിയിലേക്കു മാറുന്നതിനുള്ള ഭാരിച്ച ചെലവ് കാറ്ററിംഗ് സംഘങ്ങള്ക്കു താങ്ങാന് സാധിക്കുന്നുമില്ല. എല്പിജി നിയന്ത്രണത്തില് ഇളവു വരുത്തി സിലിണ്ടര് ആവശ്യാനുസരണം കേറ്ററിംഗ് സംഘങ്ങള്ക്കു ലഭ്യമാക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്