video
play-sharp-fill

മികച്ച ബൗളിംഗ് പ്രകടനം ; വനിതകളുടെ ടി 20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ; 6 വിക്കറ്റ് ജയം

സ്വന്തം ലേഖകൻ ദുബായ്: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ പാകിസ്ഥാനെ 105 എന്ന ചെറിയ സ്‌കോറിന് ഒതുക്കിയ ഇന്ത്യ 18.5 ഓവറുകളില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടുവെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 58 റണ്‍സിന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന […]

വനിതാ ടി20 ലോകകപ്പ് : ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം ; 21 റണ്‍സ് ജയം

സ്വന്തം ലേഖകൻ ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടത്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. 41 റണ്‍സ് നേടിയ വ്യാറ്റ് ഹോഡ്ജാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനാണ് സാധിച്ചത്. ശോഭന മൊസ്താരി (44) പൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ശോഭനയ്ക്ക് പുറമെ നിഗര്‍ സുല്‍ത്താന […]

വനിതാ ലോകകപ്പില്‍ നിരാശയോടെ തുടക്കം ; ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് 58 റൺസ് തോല്‍വി

ദുബായ്: വനിതകളുടെ ഐസിസി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ഗ്രൂപ്പിലെ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നീലപ്പടയുടെ മറുപടി 19 ഓവറില്‍ 102 റണ്‍സില്‍ അവസാനിച്ചു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ടോപ് സ്‌കോറര്‍. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യന്‍ സംഘത്തിന് തൊട്ടതെല്ലാം പിഴച്ചു. പവര്‍പ്ലേ […]

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു; പുതിയ നിയമനം ഫീല്‍ഡിലും ഫീല്‍ഡിന് പുറത്തുമുള്ള മികച്ച പ്രകടനം ഉറപ്പാക്കുന്നതിന്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു. ക്ലബ്ബിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആരാധകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലുമുള്‍പ്പെടെ ഫീല്‍ഡിലും ഫീല്‍ഡിന് പുറത്തുമുള്ള മികച്ച പ്രകടനം ഉറപ്പാക്കുന്നതിനുള്ള ക്ലബിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നിയമനം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഫത്തേഹ് ഹൈദരബാദ് എഎഫ്‌സി, ഒഡീഷ എഫ്‌സി എന്നീ ക്ലബുകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് അഭിക് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കൂടാതെ, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ ലീഗ് ആന്‍ഡ് ടെക്‌നിക്കല്‍ ഓപ്പറേഷന്‍സിന്റെയും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് അഭിക് പറഞ്ഞു. അദ്ദേഹത്തിന്റെ […]

ടെസ്റ്റ് വെറും രണ്ട് ദിവസം ; ബാറ്റിങ് വെടിക്കെട്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്തു ; രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം

സ്വന്തം ലേഖകൻ കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു.പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് […]

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും ; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട്. അഭിഷേക് ശര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം ടീമിലുണ്ട്. അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍ ട്രെയിനിങ് ക്യാമ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ ആറാം […]

ഇന്ത്യൻ യുവതാരം മുഷിർഖാന് കാർ അപകടത്തിൽ പരിക്ക്; ഇറാനി ട്രോഫി മുംബൈക്കായി കളിക്കാനാവില്ല; മത്സരത്തിൽ പങ്കെടുക്കാനായി കാൺപൂരിൽ നിന്ന് ലഖ്നൗവിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്

മുംബൈ: ഇന്ത്യൻ യുവതാരം മുഷീര്‍ ഖാന് കാര്‍ അപകടത്തില്‍ പരിക്ക്. ഇറാനി ട്രോഫി മത്സരത്തില്‍ പങ്കെടുക്കാനായി കാണ്‍പൂരില്‍ നിന്ന് ലഖ്നൗവിലേക്ക് പോകുമ്പോഴാണ് മുഷീര്‍ ഖാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൈക്ക് പൊട്ടലുള്ള മുഷീര്‍ ഖാന് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഇറാനി ട്രോഫി മത്സരം നഷ്ടമാവും. റെസ്റ്റ് ഓഫ്  ഇന്ത്യക്കെതിരായ ഇറാനി ട്രോഫിയില്‍ മുംബൈക്കായാണ് 19കാരനായ മുഷീര്‍ കളിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയത്തിലാണ് ഇറാനി ട്രോഫി മത്സരം നടക്കുക. ഇറാനി ട്രോഫിക്ക് പുറമെ ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിലെ ആദ്യ […]

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്നു മുതല്‍ ; മത്സരത്തിന് ഭീഷണിയായി മഴയും

സ്വന്തം ലേഖകൻ കാണ്‍പൂര്‍: ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് കാണ്‍പൂരില്‍ തുടങ്ങും. രാവിലെ 9.30 മുതലാണ് മത്സരം. ആദ്യ ടെസ്റ്റില്‍ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയും സംഘവും. അടുത്ത മൂന്നു ദിവസം കാണ്‍പൂരില്‍ മഴ പെയ്‌തേക്കുമെന്ന കാലാവസ്ഥ പ്രവചനമാണ് മത്സരത്തിന് ഭീഷണിയായി നില്‍ക്കുന്നത്. നായകന്‍ രോഹിത് ശര്‍മ്മയും സൂപ്പര്‍ താരം വിരാട് കോഹ് ലിയും ബാറ്റിങ്ങില്‍ താളം കണ്ടെത്താത്തതുമാത്രമാണ് ഇന്ത്യയെ അലട്ടുന്നത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്ങ്‌സുകളിലും രണ്ടക്കം കാണാതെ രോഹിത് പുറത്തായപ്പോള്‍, 17 റണ്‍സായിരുന്നു കോഹ്‌ലിയുടെ […]

ഒളിംപിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് സ്വീകരണം; ഇക്കാര്യത്തില്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു ? ചടങ്ങ് തീരുമാനിച്ചിരിക്കുന്ന അടുത്തമാസം 19ന് ശ്രീജേഷ് ഇന്ത്യയില്‍ പോലും ഉണ്ടാവില്ലെന്ന് സൂചന

തിരുവനന്തപുരം: ഒളിംപിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് സ്വീകരണം നല്‍കുന്ന ചടങ്ങ് അടുത്ത മാസം 19ന് നടത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. അടുത്ത മാസം സമ്മാനത്തുക നല്‍കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ദിവസം ശ്രീജേഷ് ഇന്ത്യയില്‍ പോലും ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. പാരിസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുകോടി രൂപ ഇനിയും നല്‍കിയിട്ടില്ല. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനാകുന്ന ശ്രീജേഷ് അടുത്തമാസം പതിനാലിന് മലേഷ്യയിലേക്ക് […]

മലയാളി താരം വിഷ്ണുവിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു; ഐഎസ്എല്‍ മത്സരത്തില്‍ സ്വന്തം മൈതാനത്ത് ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്

സ്വന്തം ലേഖകൻ കൊച്ചി: അവസാന അരമണിക്കൂറില്‍ ആവേശത്തിന്റെ കൊടുമുടി കയറിയ ഐഎസ്എല്‍ മത്സരത്തില്‍ സ്വന്തം മൈതാനത്ത് ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യജയവും (2-1) കുറിച്ചു. പകരക്കാരന്‍ മലയാളി താരം വിഷ്ണു പി.വിയിലൂടെ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ നോഹ സദോയ്, ക്വാമി പെപ്ര എന്നിവരിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടി. അഡ്രിയാന്‍ ലൂണയുടെ അഭാവത്തിലും കളിച്ച് ജയിക്കാമെന്ന് ബ്ലാസ്റ്റേഴ്‌സ് കാണിച്ചുതന്ന മത്സരംകൂടിയായിരുന്നു ഇത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം കൊച്ചിയെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളാണ് […]