video
play-sharp-fill

വെടിക്കെട്ട് പ്രകടനവുമായി സഞ്ജു ; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ; 40 പന്തില്‍ സെഞ്ചുറി; കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ

സ്വന്തം ലേഖകൻ ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. തസ്കിൻ അഹമ്മദിനെ ഓരോവറില്‍ നാല് ബൗണ്ടറിയടിച്ചാണ് സഞ്ജു വേട്ടയ്‌ക്ക് തുടക്കമിട്ടത്. താളം കണ്ടെത്തിയതോടെ ഗ്രൗണ്ടിന് നാല് പാടും ബൗണ്ടറികളും സിക്സും ചിതറി. 40 പന്തിലാണ് താരം സെഞ്ചുറി കടന്നത്. 11 ഫോറും 8 സിക്സും പറത്തിയായിരുന്നു നേട്ടം. 47 പന്തില്‍ 111 റണ്‍സ് നേടിയാണ് താരം പുറത്തായത്. കഴിഞ്ഞ 2 കളിയിലും ഓപ്പണറുടെ റോളിൽ നിറം മങ്ങിയ സഞ്ജുവിന് ഈ മത്സരം വളരെ നിർണായകമായിരുന്നു. അഭിഷേക് ശർമ(4) നിറം […]

രഞ്ജി ട്രോഫി : മഴ വില്ലനായി രണ്ടാം ദിനവും; പഞ്ചാബിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് ; ആദിത്യ സർവതെയ്ക്ക് അഞ്ച് വിക്കറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ് പഞ്ചാബ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവതെയുടെ പ്രകടനമാണ് രണ്ടാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ജലജ് സക്സേന നാല് വിക്കറ്റും വീഴ്ത്തി. മഴ കളിയുടെ പകുതിയും അപഹരിച്ച രണ്ടാം ദിവസത്തിൽ 38 ഓവർ മാത്രമാണ് എറിയാനായത്. അഞ്ച് വിക്കറ്റിന് 95 റൺസെന്ന നിലയിൽ കളി തുടങ്ങിയ പഞ്ചാബിന് കൃഷ് ഭഗതിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15 റൺസെടുത്ത കൃഷ് […]

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി തെലങ്കാന പൊലീസിൽ ഡിഎസ്പി ; താരം ചുമതലയേറ്റു

സ്വന്തം ലേഖകൻ ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി തെലങ്കാന പൊലീസിൽ ഡിഎസ്പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്). കഴിഞ്ഞ ദിവസം താരം ഡിഎസ്പിയായി ചുമതലയേറ്റു. ഡിജിപി ജിതേന്ദറും ഉന്നത് റാങ്കിലുള്ള ഉദ്യോ​ഗസ്ഥരും ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സ്വീകരിച്ചു. ആവശ്യമായ വിദ്യാഭ്യാസ യോ​ഗ്യത സിറാജിനില്ല. താരം പ്ലസ് ടു വരെയാണ് പഠിച്ചത്. ​ഗ്രൂപ്പ് 1 ജോലിയ്ക്ക് ആവശ്യമായ കുറഞ്ഞ യോ​ഗ്യത ബിരുദമാണ്. എന്നാൽ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി തെലങ്കാന സർക്കാർ ഇളവു നൽകുകയായിരുന്നു. ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനം കളിച്ചത്. […]

സംഘടനയിലെ പടയൊരുക്കത്തിനെതിരെ ചടുലനീക്കവുമായി പി.ടി. ഉഷ; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രമേയം നേരിടാനിരിക്കെ എതിരാളികൾക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി; പ്രവർത്തനം തടസപ്പെടുത്തുന്നവരോടൊപ്പം ചേർന്ന് ജോയിന്‍റ് സെക്രട്ടറിയായ കല്യാൺ ചൗബയും പ്രവർത്തിക്കുന്നുവെന്ന് പരാതി

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിൽ അവിശ്വാസ പ്രമേയം നേരിടാനിരിക്കെ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാറിനെ സമീപിച്ച് പ്രസിഡന്‍റ് പി.ടി. ഉഷ. ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബക്കെതിരെ പി.ടി ഉഷ കേന്ദ്രത്തിന് പരാതി നൽകി. ഒളിമ്പിക് അസോസിയേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നവരോടൊപ്പം ചേർന്ന് ജോയിന്‍റ് സെക്രട്ടറിയായ കല്യാൺ ചൗബയും പ്രവർത്തിക്കുന്നുവെന്ന് ഉഷ പരാതിയിൽ പറയുന്നു. കല്യാൺ ചൗബ പുറത്തുവിട്ട യോഗത്തിന്‍റെ അജണ്ട തെറ്റാണെന്നും നിയമവിരുദ്ധ നടപടിയാണെന്നും ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 25ന് ചേരുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിന്‍റെ അജണ്ടയിലാണ് പ്രസിഡന്‍റ് […]

ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരതയും നിശ്ചയദാര്‍ഢ്യവും ; കളിമണ്‍ കോര്‍ട്ടില്‍ പകരക്കാരന്‍ ഇല്ലാത്ത കളിക്കാരൻ ; ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു

സ്വന്തം ലേഖകൻ ലണ്ടന്‍: ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് 38കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ റാഫേല്‍ അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് അവസാന മത്സരമായിരിക്കുമെന്നും അറിയിച്ചു. ‘പ്രൊഫഷണല്‍ ടെന്നിസില്‍നിന്ന് വിരമിക്കുന്ന കാര്യം നിങ്ങളെ അറിയിക്കാനാണ് എന്റെ ഈ വരവ്. കുറച്ചുകാലമായി വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ടെന്നിസില്‍ തുടരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വര്‍ഷം. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാന്‍ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് […]

റിലയൻസുമായുള്ള സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് 24 കോടി നഷ്ടം; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം; സംഘടനയിലെ പടയൊരുക്കം നിയമിതയായി രണ്ട് വർഷം തികയും മുമ്പ്

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷക്കെതിരെ സംഘടനയിൽ അവിശ്വാസ പ്രമേയം. ഒക്ടോബർ 25ന് ചേരുന്ന പ്രത്യേക യോഗത്തിന്‍റെ അജണ്ടയിലാണ് അവിശ്വാസ പ്രമേയം ചർച്ചചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായി നിയമിതയായി രണ്ട് വർഷം തികയും മുമ്പാണ് ഉഷക്കെതിരെ സംഘടനക്കുള്ളിൽ തന്നെ പടയൊരുക്കം. നിലവിൽ നിരവധി ആരോപണങ്ങൾ നേരിടുന്ന ഉഷക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് സംഘടനയിലെ നീക്കം. 25ന് നടക്കുന്ന യോഗത്തിലെ 26ാം അജണ്ടയായാണ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചർച്ചചെയ്യുക. ‘സംഘടനാ ഭരണഘടനയുടെ ലംഘനവും ഇന്ത്യൻ കായികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന നടപടികളും ആരോപിക്കപ്പെടുന്ന […]

ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങി നിതീഷ് കുമാര്‍ റെഡ്ഡി ; രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ ; ബംഗ്ലാദേശിനെതിരെ 86 റണ്‍സ് ജയം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന 21 കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡി കത്തിക്കയറിയപ്പോള്‍ ബംഗ്ലാദേശ് ചാരമായി. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകരുടെ പോരാട്ടം 86 റണ്‍സ് അകലെ അവസാനിച്ചു. ജയത്തോടെ മൂന്ന് മ്ത്സര ട്വന്റി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ശനിയാഴ്ച ഹൈദരാബാദില്‍ നടക്കും. നിതീഷ് കുമാര്‍ റെഡ്ഡി – റിങ്കു സിംഗ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. റെഡ്ഡി തന്നെയാണ് കളിയിലെ കേമന്‍. കൂറ്റന്‍ വിജയലക്ഷ്യം […]

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 ; നിരാശപ്പെടുത്തി സഞ്ജു സാംസണ്‍ ; താരം നേടിയത് ഏഴ് പന്തുകള്‍ നേരിട്ട് 10 റണ്‍സ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ബാറ്റിംഗ് അനുകൂല സാഹചര്യം മുതലാക്കാന്‍ കഴിയാതെ സഞ്ജു സാംസണ്‍. ആദ്യ ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ രണ്ട് ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ശേഷമാണ് താരം പുറത്തായത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മിഡ് ഓഫില്‍ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കി മലയാളി താരം പുറത്താകുകയായിരുന്നു. താസ്‌കിന്‍ അഹമ്മദിനാണ് വിക്കറ്റ് ലഭിച്ചത്. ആദ്യ ഓവറില്‍ മികച്ച രണ്ട് ബൗണ്ടറികളാണ് താരം നേടിയത്. എന്നാല്‍ താസ്‌കിന്‍ അഹമ്മദ് എറിഞ്ഞ സ്ലോ ബോളില്‍ […]

ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്കായി മത്സരിച്ച ആദ്യ താരം; ദീപ കര്‍മാകര്‍ വിരമിച്ചു ; പടിയിറക്കം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സുവര്‍ണ നേട്ടവുമായി

സ്വന്തം ലേഖകൻ അഗര്‍ത്തല: ഇന്ത്യക്കായി ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച ദീപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം അരങ്ങേറിയ പാരിസ് ഒളിംപിക്‌സില്‍ യോഗ്യത നേടാന്‍ സാധിക്കാതെ വന്നിരുന്നു. പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലും പരിശീലക, ഉപദേഷ്ടാവ് റോളുകളില്‍ എത്താനും ശ്രമം നടത്തുമെന്നു വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി. ജിംനാസ്റ്റിക്‌സിലെ ഏറ്റവും കടുപ്പമേറിയ ‘വോള്‍ട്ട്’ വിഭാഗത്തില്‍ 2016ലെ റിയോ ഒളിംപിക്‌സില്‍ മത്സരിച്ചാണ് താരം ശ്രദ്ധേയയായത്. അന്ന് ഫൈനലിലേക്ക് കുതിച്ചെത്തിയ താരത്തിനു നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. 2018ല്‍ താരം […]

ബംഗ്ലാദേശ് ബൗളര്‍മാരെ അടിച്ച് തകര്‍ത്തു ; ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം ; ഏഴ് വിക്കറ്റ് ജയം

സ്വന്തം ലേഖകൻ ഗ്വാളിയര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. മൂന്ന് മത്സര പരമ്പരയിലെ ഗ്വാളിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 128 റണ്‍സ് വെറും 11.5 ഓവറില്‍ 49 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് ബൗളര്‍മാരെ അടിച്ച് തകര്‍ത്താണ് ഇന്ത്യ മുന്നേറിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ മലയാളി താരം സഞ്ജു സാംസണ്‍ 29(19), അബിഷേക് ശര്‍മ്മ 16(7) സഖ്യം […]