സഞ്ജുവിന് 47 പന്തില്‍ സെഞ്ചുറി ; ടി20യില്‍ ചരിത്രനേട്ടം ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ട്വന്റി -20യിൽ ഇന്ത്യയ്ക്ക് ജയം
സ്വന്തം ലേഖകൻ ഡർബൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ വിസ്മയമായപ്പോൾ ഇന്ത്യയ്ക്ക് 61 റൺസ് ജയം. ഇന്നലെ ഡർബനിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്. 50 പന്തുകളിൽ ഏഴു ഫോറും 10 സിക്സുമടക്കം 107 റൺസ് നേടിയാണ് പുറത്തായത്. നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ആൾഔട്ടായി. ഇന്ത്യയ്ക്ക് […]