play-sharp-fill

വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെ കേസ്; സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്ഐആർ

ആലപ്പുഴ: വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. ആലപ്പുഴയിൽ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തിയാണ് ഇവർ പണം തട്ടിയത്. 1200 ഓളം ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ. […]

എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ യഥാർത്ഥ പാലക്കാടൻ കർഷകനായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യും, എൽഡിഎഫും യുഡിഎഫും കാണിക്കുന്ന വഞ്ചനകൾ ബിജെപി എക്കാലവും ചൂണ്ടിക്കാട്ടും, കർഷകരെ ദ്രോഹിക്കുന്നത് സംസ്ഥാന സർക്കാർ, ദ്രോഹത്തിന് കൂട്ട് നിൽക്കുന്നത് പ്രതിപക്ഷവുമാണെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ സി കൃഷ്ണകുമാർ ആദ്യം അവതരിപ്പിക്കുന്നത് പാലക്കാട്, കുട്ടനാട് കർഷകരുടെ പ്രശ്‌നങ്ങളായിരിക്കുമെന്നും കെ സുരേന്ദ്രൻ. കർഷകരെ ദ്രോഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ദ്രോഹത്തിന് കൂട്ട് നിൽക്കുന്നത് പ്രതിപക്ഷവുമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൗരത്വ നിയമ ഭേദഗതി, ജിഎസ്ടി തുടങ്ങിയവയ്‌ക്കെതിരെ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് കൈകോർത്ത് രംഗത്തെത്തിയിരുന്നു. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കർഷക ആത്മഹത്യകൾ തടയുന്നതിനുമായി എൽഡിഎഫും യുഡിഎഫും ഐക്യകണ്‌ഠേന മുന്നോട്ടു വന്നിട്ടുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ യഥാർത്ഥ പാലക്കാടൻ കർഷകനായി നവംബർ 23ന് ശേഷം […]

“ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ വനം വകുപ്പ് ആനയുടെ വായിൽ കൊണ്ടുപോയി കൊടുക്കട്ടെ..പോയി പണി നോക്കാൻ പറ”; വനംവകുപ്പിനെ പരിഹസിച്ച് എം എം മണി

ഇടുക്കി: വനംവകുപ്പിനെതിരെ പരിഹാസ പ്രതികരണവുമായി എം. എം മണി. മാട്ടുപ്പെട്ടി ഡാമിനെ സിപ്ലെയിൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ വനംവകുപ്പ് ആശങ്ക പ്രകടിപ്പിച്ചതിനെതിരെയാണ് എം എം മണിയുടെ പ്രതികരണം. “ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ വനം വകുപ്പ് ആനയുടെ വായിൽ കൊണ്ടുപോയി വെള്ളം കൊടുക്കട്ടെ..വനം വകുപ്പിനോട് പോയി പണി നോക്കാൻ പറ” എന്നായിരുന്നു മണിയുടെ വാക്കുകൾ. ആനത്താരയുടെ ഭാഗമാണ് മാട്ടുപ്പെട്ടി ഡാം. ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങാറുണ്ട്. ഇവിടെ വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകും. ശബ്ദം കേട്ട് ആനകള്‍ വിരണ്ട് ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ […]

ആക്രി സാധനങ്ങൾ വിറ്റഴിച്ച് കേന്ദ്ര സർക്കാർ നേടിയത് 2,364 കോടി രൂപ; സർക്കാർ വകുപ്പുകളിലുടനീളം ശുചിത്വം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി; അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ആക്രി സാധനങ്ങൾ വിറ്റ് സർക്കാർ നേടിയത് 2,364 കോടി. വെറും മൂന്ന് വർഷത്തിനുള്ളിലാണ് ഇത്രയും പണം നേടിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. വകുപ്പിന്റെ പുതിയ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഖജനാവിന് സംഭാവന നൽകുക മാത്രമല്ല, സർക്കാർ വകുപ്പുകളിലുടനീളം ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയെന്നും മോദി അഭിനന്ദിച്ചു. വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള ആക്രിസാധനങ്ങൾ വിറ്റഴിച്ച് വരുമാനം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് നടപ്പാക്കിയത്. ഫിസിക്കൽ […]

ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ ശേഷിക്കെ, വയനാടും ചേലക്കരയിലും വാശിയേറിയ പ്രചാരണം

വയനാട്/തൃശൂര്‍: ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ ശേഷിക്കെ വയനാടും ചേലക്കരയിലും വാശിയേറിയ പ്രചാരണം. ഇരു മണ്ഡലങ്ങളിലും കൊട്ടികലാശത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി വയനാട്ടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി റോഡ്ഷോയില്‍ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടികലാശത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുക. ഐലവ് വയനാട് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ പങ്കെടുത്തത്. റോഡ് ഷോയിൽ […]

“സീപ്ലെയിൻ ഞങ്ങളുടെ കുട്ടി”; 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു; യുഡിഎഫ് ഭരണകാലത്ത് സീപ്ലെയിനിനു വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണ്, അതാണ് ഇപ്പോൾ പൊടിതട്ടിയെടുത്ത് എൽഡിഎഫ് നടപ്പാക്കിയത്; അന്ന് ഇത് തടസ്സപ്പെടുത്താൻ സമരം ചെയ്ത മത്സ്യത്തൊഴിലാളികളെ ആരെയും ഇപ്പോൾ കാണാനില്ല; കെ മുരളീധരൻ

മാട്ടുപ്പെട്ടി: യൂഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇത്. അതാണിപ്പോൾ പൊടി തട്ടി എടുത്ത് എൽഡിഎഫ് നടപ്പാക്കിയത്. അന്ന് ഇത് തടസപ്പെടുത്താൻ സമരം ചെയ്ത മത്സ്യതൊഴിലാളികളെ ആരെയും ഇപ്പോൾ കാണാനില്ല, തടസപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് നടപ്പാക്കിയിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. യൂഡിഎഫിന് വേണമെങ്കിൽ ഇന്ന് പ്രതിഷേധം നടത്താമായിരുന്നു. ഞങ്ങളുടെ കുട്ടി ആയതുകൊണ്ടാണ് ഞങ്ങൾ സമരം ചെയ്യാത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി […]

സ്ഥാനാർത്ഥിയെ സംബന്ധിച്ച് നേതാക്കൾ കൂടിയാലോചന നടത്തിയില്ല. വിയോജിപ്പുകൾ ഉണ്ടായിരുന്നു, സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന, മുഖം വീർപ്പിച്ച് മാറി നിൽക്കുന്നത് ശരിയല്ലെന്നും കെ മുരളീധരൻ

പാലക്കാട്: പാലക്കാട് സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച കത്തുക‌ൾ വാട്സാപ്പിൽ കിട്ടിയിരുന്നുവെന്ന് കെ മുരളീധരൻ. തന്നെ സ്ഥാനാർത്ഥി ആക്കണമെന്ന കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു എന്നും പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ, ഇത്തരത്തിൽ ഡിലീറ്റ് ചെയ്യാത്തവരിൽ നിന്നാകാം കത്തുകൾ ചോർന്നതന്നും മുരളീധരൻ പറഞ്ഞു. പാലക്കാട് സ്ഥാനാർത്ഥിയെ സംബന്ധിച്ച് നേതാക്കൾ കൂടിയാലോചന നടത്തിയില്ല എന്ന പരാതിയാണ് ഉണ്ടായിരുന്നെങ്കിലും മുഖം വീർപ്പിച്ച് മാറി നിൽക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് പ്രചാരണത്തിന് വന്നതെന്നും മുരളീധരൻ പറഞ്ഞു. മുരളീധരന്‍റെ മനസ് വേദനിപ്പിച്ചു എന്ന ചർച്ച ഇപ്പോൾ വേണ്ടെന്നും […]

സിപിഎമ്മിന്‍റെ ഫെയ്സ്ബുക്ക് പേജിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയേ‍ാ: പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം പൊളിഞ്ഞു; വീഡിയേ‍ാ പ്രത്യക്ഷപ്പെട്ടത് ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ; വീഡിയോ പോസ്റ്റ് ചെയ്തത് പേജ് അഡ്മിൻ

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിന്‍റെ ഫെയ്സ്ബുക്ക് പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയേ‍ാ പ്രത്യക്ഷപ്പെട്ടത് ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻമാരിൽ ഒരാളാണ് വീഡിയോ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് തെളിഞ്ഞു. ഇതോടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം പൊളിഞ്ഞു. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ പേജ് ഹാക്ക് ചെയ്തതാണെന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉന്നയിച്ചത്. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചുപണി. എന്നാൽ, വിഡിയോ വന്നതില്‍ […]

വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം; ഒപ്പത്തിനൊപ്പം വാശിയോടെ മുന്നണികൾ; യുഡിഎഫിന്‍റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ച് ഇന്ന്

വയനാട്/പാലക്കാട്/തൃശൂര്‍: ഇന്ന് കൊട്ടിക്കലാശം. അവസാന മണിക്കൂറിലെ പരസ്യ പ്രചാരണത്തിൽ പ്രതീക്ഷ കൈവിടാതെ വോട്ടുപിടിക്കാൻ ആവേശത്തോടെ മുന്നണികൾ കളത്തിലിറങ്ങും. വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. പാലക്കാട് ഇന്ന് യുഡിഎഫിന്‍റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകളും നടക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി […]

എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ; നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ തീരുമാനമെടുക്കാതെ അന്വേഷണ സംഘം; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെയും കളക്ടറുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യ ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകുന്നത്. പത്ത് ദിവസത്തെ റിമാൻഡ് തടവിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതേസമയം, നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുക്കാൻ തീരുമാനം എടുത്തെങ്കിലും അതും രേഖപ്പെടുത്തിയിട്ടില്ല. കമ്മീഷണറുടെ നേതൃത്വത്തിൽ പുതിയ സംഘം വന്ന ശേഷം […]