പിസി ജോർജിന്റെ വർഗീയ പരാമർശം; നടപടി വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥ; എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്
ഈരാറ്റുപേട്ട : പി.സി ജോർജിന്റെ വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കാൻ വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്. 2025 ജനുവരി 06 ന് ജനം ടിവിയിൽ നടത്തിയ ഡിബേറ്റ് പ്രോഗ്രാമിൽ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗത്തെ അധിക്ഷേപിച്ച് സംസാരിക്കുകയും, വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുവാൻ നടത്തിയ ആസൂത്രിത ശ്രമങ്ങൾക്കെതിരെ എസ്ഡിപിഐയും, യൂത്ത് ലീഗും മറ്റു വിവിധ സംഘടനകൾ നൽകിയ പരാതിയിൽ മേൽ പോലീസ് യാതൊരുവിധ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. മതേതരത്വവും ജനാധിപത്യവും മഹത്തായ ഭരണഘടനയും നിലവിലുള്ള ഇന്ത്യ രാജ്യത്ത് ഒരു മതവിഭാഗം […]