വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് ഒടുവിൽ ഇടതിന്റെ പൊന്നാപുരം കോട്ട തകർത്ത് ഷാനിമോൾ ; തോൽക്കാനായി മാത്രം മത്സരിക്കുന്ന സ്ഥാനാർത്ഥിയെന്ന ചീത്തപ്പേര് ഇല്ലാതാക്കി ഷാനിമോൾ വിജയിച്ചത് നാലാം അങ്കത്തിൽ

  സ്വന്തം ലേഖകൻ ആലപ്പുഴ: നീണ്ട 59 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അരൂർ നിയമസഭാ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിക്കുന്നത്. ഷാനിമോൾ ഉസ്മാൻ എന്ന വനിതാ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത് എന്നതിനാൽ ഈ വിജയത്തിന് ഇരട്ടിമധുരമാണ് ഉണ്ടായിരിക്കുന്നത്. അരൂരിൽ ഷാനിമോൾ വിജയിക്കുമ്പോൾ സംഘടനാ സംവിധാനം ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ നേടിയ ലീഡ് പരിഗണിച്ചാണ് അവരെ അവിടെ സ്ഥാനാർത്ഥിയാക്കിയത്. ഇടതു മുന്നണിയിലെ സ്ഥാനാർത്ഥി മനു സി പുളിക്കലിനെ 1992 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ തോൽപ്പിച്ചത്. കഴിഞ്ഞ […]

ഹരിയാനയിൽ ബിജെപിയ്ക്ക് നിരാശ ; കോൺഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം തിരിച്ചടിയായി

  സ്വന്തം ലേഖിക ന്യൂഡൽഹി: മഹാരാഷ്ട്ര-ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിലെ കോൺഗ്രസിന് ലഭിച്ച അപ്രതീക്ഷിത ലീഡിങ് ബി.ജെ.പിയ്ക്ക് നിരാശയാണ് നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയം തെറ്റിയെന്ന അനുമാനത്തിലാണ് അമിത് ഷാ. എന്നാൽ മഹാരാഷ്ട്രയിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. മഹാരാഷ്ട്ര-ബി.ജെ.പി 97, കോൺഗ്രസ് 66, ഹരിയാന ബി.ജെ.പി-43,കോൺഗ്രസ് 28 എന്നിങ്ങനെയാണ് ഇപ്പോഴുള്ള ലീഡ്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയിൽ 145 സീറ്റാണ് […]

ഗുജറാത്തും താമരയ്‌ക്കൊപ്പം ; ആറ് മണ്ഡലങ്ങളിൽ നാലും ബിജെപിയ്ക്ക് ; കോൺഗ്രസ് രണ്ടിലേക്ക് ചുരുങ്ങി

  സ്വന്തം ലേഖകൻ ഗാന്ധി നഗർ : ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിലും ബിജെപി മുന്നിൽ. ആറ് മണ്ഡലങ്ങൾ ഉള്ളതിൽ നാലിലും ബിജെപിക്കാണ് മുൻ തൂക്കം. രാധൻപൂർ മണ്ഡലത്തിൽ ബിജെപിയുടെ അൽപേഷ് ഥാകൂറാണ് ലീഡ് ചെയ്യുകയാണ്. കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ എത്തിയ അൽപേഷ് ഥാകൂർ യുപിഎ സ്ഥാനാർത്ഥിയെയാണ് പിന്തള്ളിയിരിക്കുന്നത്. ബനാസ്‌കന്ദ, രാധൻപൂർ, ഖരേലു, ബയാദ് അമരാവതി, ലുനാവാദേ എന്നിങ്ങനെ ആറ് മണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നെങ്കിലും അതിൽ എട്ടെണ്ണത്തിലും ബിജെപി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിലും […]

കോന്നിയിൽ ചരിത്രം കുറിച്ച് കെ യു ജനീഷ് കുമാർ ; 23 വർഷത്തിന് ശേഷം കോന്നിയിൽ ചെങ്കൊടി ഉയർന്നു

  സ്വന്തം ലേഖിക കോന്നി : യുഡിഎഫ് കോട്ടയായ കോന്നി വെട്ടി നിരത്തി എൽഡിഎഫിൻറെ യുവ സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ ചെങ്കൊടി ഉയർത്തുന്നു. ഭൂരിപക്ഷം 10031. കോന്നിയിൽ ചരിത്രം കുറിച്ചാണ് ജനീഷ് കുമാറിന്റെ ജയം. 23 വർഷത്തിന് ശേഷമാണ് കോന്നിയിൽ ചെങ്കൊടി ഉയരുന്നത് . ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം വോട്ടുകൾക്ക് മോഹൻ രാജ് മുന്നിലെത്തിയെങ്കിലും പിന്നീട് ജെനീഷ്‌കുമാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു. കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്‌.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടായിട്ടും വിജയം നേടാൻ കഴിഞ്ഞില്ല ; കോന്നിയിൽ കെ സുരേന്ദ്രന് കനത്ത തിരിച്ചടി

  സ്വന്തം ലേഖകൻ പത്തനംതിട്ട : ശബരിമല സ്ത്രീവിഷയം ഉൾപ്പെടെയുള്ള വിഷയത്തിൽ സജ്ജീവമായി ഇടപ്പെട്ടിട്ടും കോന്നിയിൽ വിജയം നേടാൻ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. കോന്നിയിൽ വൻ തിരിച്ചടിയാണ് സുരേന്ദ്രന് ഉണ്ടായത്. എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാറാണ് കോന്നിയിൽ മുന്നിട്ട് നിൽക്കുന്നത്. ഇതുവരെ പുറത്തുവന്നിരിക്കുന്ന ഫലം അനുസരിച്ച് ജനീഷ് കുമാറിന് ലഭിച്ചിരിക്കുന്നത് 29821 വോട്ടുകളാണ്. കെ സുരേന്ദ്രന് 20629 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജിന് 25172 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എൽഡിഎഫ് കൈയടക്കാൻ […]

മഞ്ചേശ്വരത്ത് താൻ പ്രതീക്ഷിച്ചതിലും അധികം വോട്ട് ലഭിച്ചു; യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീൻ

  സ്വന്തം ലേഖിക കാസർകോട്: മഞ്ചേശ്വരത്ത് താൻ പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർഥി എംസി കമറുദ്ദീൻ. പ്രധാന പഞ്ചായത്തുകളിൽ കൂടി വോട്ടെണ്ണിക്കഴിഞ്ഞാൽ ലീഡ് നില ഇനിയും ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും താൻ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടാണ് ഇത്തവണ നേടിയതെന്നും എംസി കമറുദ്ദീൻ പറഞ്ഞു. മഞ്ചേശ്വരത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീൻ 6601 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർഥി രവീഷ് താന്ത്രി കുൻഠാറാണ് രണ്ടാം സ്ഥാനത്തുള്ളത്. 21864 വോട്ടുകളാണ് […]

ഉപതെരഞ്ഞെടുപ്പ് : ബിജെപിയുടെ പൊടിപോലും കാണാനില്ല ; മഞ്ചേശ്വരത്ത് മാത്രം രണ്ടാം സ്ഥാനം

  സ്വന്തം ലേഖിക കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിൽ അഞ്ച് മണ്ഡലങ്ങളിലും എൻഡി എ വളരെ പിന്നിലാണ്. കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാംസ്ഥാനത്താണ്. എൽഡിഎഫിന്റെ കെ യു ജനീഷ് കുമാർ ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി മനോജ് കുമാർ രണ്ടാം സ്ഥാനത്താണ്. ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമാണ വട്ടിയൂർക്കാവിൽ എൻഡിഎയുടെ എസ് സുരേഷ് കുമാർ മൂന്നാം സ്ഥാനത്താണ്. എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത് ഒന്നാമത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ കെ മോഹൻകുമാർ രണ്ടാംസ്ഥാനത്താണ്. […]

മഹാരാഷ്ട്രയിൽ ബിജെപി മുന്നിൽ ; ഹരിയാനയിൽ കോൺഗ്രസിന് നേരിയ മുന്നേറ്റം

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മഹാരാഷ്ട്ര-ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പിക്ക് ശക്തമായ മുന്നേറ്റം. മഹാരാഷ്ട്ര-ബി.ജെ.പി 167, കോൺഗ്രസ് 85, ഹരിയാന ബി.ജെ.പി-45,കോൺഗ്രസ് 28 എന്നിങ്ങനെയാണ് ഇപ്പോഴുള്ള ലീഡ്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയിൽ 145 സീറ്റാണ് വേണ്ടത്. ഹരിയാനയിൽ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിറുത്തുമെന്നാണ് മിക്ക അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം ഹരിയാനയിൽ തൂക്കുസഭക്കുള്ള സാദ്ധ്യതകളും ചില എക്സ്റ്റ്പോളുകൾ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, മുൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ, ബി.ജെ.പി അദ്ധ്യക്ഷൻ […]

വോട്ടെണ്ണൽ നാളെ ; കൂട്ടിക്കിഴിച്ച് മുന്നണികൾ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും.എട്ടരയോടെ ആദ്യ ഫലസൂചന അറിയാം.അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി തല കണക്കുകൂട്ടലുകൾ പൂർത്തിയാക്കി.അന്തിമ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് മൂന്നു മുന്നണികളും. ആറ് മണ്ഡലങ്ങളിൽ പാല നേടിയ എൽഡിഎഫ് ഒരു പടി മുന്നിലാണ്. ബാക്കിയുള്ള അഞ്ചിൽ എൽഡിഎഫിനും യുഡിഎഫിനും എൻഡിഎക്കുമെത്രയെന്നാണ് ഇനി അറിയേണ്ടത്. അരൂരിലെയും കോന്നിയിലെയും ഫലമാണ് എൽഡിഎഫിനോട് അടുത്ത് നിൽക്കുന്ന എസ്എൻഡിപി ഉറ്റുനോക്കുന്നത്.പാലതെരഞ്ഞെടുപ്പിലൂടെ നേടിയ മേൽക്കൈ നിലനിർത്താൻ എൽഡിഎഫിന് രണ്ട് വിജയമെങ്കിലും കുറഞ്ഞത് […]

വിധി അറിയാൻ രണ്ടു ദിവസം : മുൻകൂർ ജാമ്യമെടുത്ത് ബിജെപി ; ആശങ്കയോടെ ഇടത്-വലത് മുന്നണികൾ

സ്വന്തം ലേഖിക തിരുവനന്തപുരം: അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കൂട്ടലും കിഴിക്കലുമായി മുന്നണികൾ.വിജയിക്കുമെന്നുള്ള പ്രതീക്ഷ വച്ച് പുലർത്തുമ്പോഴും പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളുടെ കണക്ക് കൂട്ടലുകളിൽ മാറ്റം വരുത്തി. കനത്ത മഴ വെല്ലുവിലിയായ എറണാകുളത്ത് ഏറ്റവും കുറഞ്ഞ പോലിംഗ് രേഖപ്പെടുത്തിയത് 57.89 ശതമാനം.അരൂരിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം 80.47. മഞ്ചേശ്വരത്ത് 75.82, കോന്നിയിൽ 71, വട്ടിയൂർക്കാവ് 62.66 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.മറ്റെന്നാളാണ് വോട്ടെണ്ണൽ. പോളിംഗ് ശതമാനം ഏറ്റവും കുറഞ്ഞ അരൂർ തന്നെയാണ് വാശിയേറിയ പോരാട്ടത്തിന് വേദിയായത്.എന്നാൽ എറണാകുളത്ത് പോളിംഗ് ശതമാനം 60 ശതമാനം […]